SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.05 PM IST

വലിയ പണച്ചെലവില്ല, വേണ്ടത് സമയം മാത്രം: വെളുത്തുള്ളി ഈ രീതിയിൽ കൃഷിചെയ്താൽ ലാഭം ഇരട്ടിയാകും

garlic-farming
പ്രതീകാത്മക ചിത്രം

അടുക്കളയിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്യാൻ ആഗ്രഹിക്കാത്തവരായി അധികമാരുമുണ്ടാകില്ല. പ്രത്യേകിച്ച് വിപണിയിൽ വലിയ വില കൊടുത്തുവാങ്ങേണ്ടവ. ഇക്കൂട്ടത്തിൽപ്പെട്ട ഒന്നാണ് വെളുത്തുള്ളി. അൽപ്പം സമയം മാറ്റിവച്ചാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. വളരെ കുറഞ്ഞ ചെലവിൽ എങ്ങനെ വെളുത്തുള്ളി വീട്ടിൽ കൃഷിചെയ്യാമെന്ന് നോക്കാം.

കടകളിൽ നിന്ന് പണംകൊടുത്ത് വാങ്ങുന്ന ഗ്രോബാഗിന് പകരം സിമന്റ് ചാക്കുകളിലോ വീട്ടിൽ ലഭ്യമായ മറ്റു ചാക്കുകളിലോ വെളുത്തുള്ളി കൃഷിചെയ്യാം. അതിനായി ആദ്യം തിരഞ്ഞെടുത്ത ചാക്കുകൾ വലിപ്പനുസരിച്ച് മുറിച്ചെടുക്കണം. ഇനി ഇതിൽ ദ്വാരങ്ങളിട്ട് മികച്ച ഗ്രോബാഗുകൾ തയ്യാറാക്കാം. ഇതിലേയ്ക്ക് വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ അടിഭാഗത്തായി കുറച്ച് ചകിരി കഷ്ണങ്ങൾ ഇട്ടുകൊടുക്കണം.

ഇനി ഇതിൽ ആവശ്യത്തിന് മണ്ണുനിറക്കണം. മണ്ണിലേയ്ക്ക് ചാണകത്തിന് തുല്യമായ ഗുണം ലഭിക്കുന്ന ചീമക്കൊന്ന ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിച്ച് ഇട്ടുകൊടുക്കാം. മണ്ണിലേയ്ക്ക് കരിയില കമ്പോസ്റ്റും കുറഞ്ഞ അളവിൽ കോഴിവളവും ചേർത്ത് ഇളക്കി യോജിപ്പിക്കണം. വെളുത്തുള്ളി നേരിട്ട് നടുന്നതിനേക്കാൾ വേഗത്തിൽ വളരാൻ ഒരു എളുപ്പവഴിയുണ്ട്.

വെളുത്തുള്ളി അല്ലികൾ നനഞ്ഞ പേപ്പറിൽ പൊതിഞ്ഞുവച്ചാൽ ദിവസങ്ങൾക്കകം തന്നെ ഇതിൽ വേരുകളും മുളകളും വരും. ഇങ്ങനെ വേരുപിടിച്ച അല്ലികൾ നടുന്നത് മികച്ച് വിളവ് ലഭിക്കാൻ സഹായിക്കുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യത്തിന് വെള്ളം ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രാസവളങ്ങൾ പൂർണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചുവേണം ഈ രീതിയിൽ കൃഷിചെയ്യാൻ. കുറഞ്ഞ സ്ഥലപരിമിതിയുള്ളവർക്ക് ടെറസിലും മുറ്റത്തും വളരെ എളുപ്പത്തിൽ ഈ രീതിയിൽ വെളുത്തുള്ളി കൃഷിചെയ്യാവുന്നതാണ്.

English Summary

Growing vegetables at home can save money, especially for expensive produce like garlic. With a little time and minimal cost, garlic is easy to grow at home, even in small spaces.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARLIC FARMING TIPS, GARLIC FARMING AT HOME, FARMING, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY