SignIn
Kerala Kaumudi Online
Friday, 10 July 2026 6.14 PM IST

വില 200 രൂപയിൽ നിന്ന് 500ലേക്ക്,​ നട്ടാൽ നഷ്ടം വരാത്ത 'സെലിബ്രിറ്റി' കൃഷി: ആവശ്യക്കാർ ഏറെ

money

കോട്ടയം: ഒരുകാലത്ത് വീട്ടുവളപ്പിൽ ആരും ശ്രദ്ധിക്കാതിരുന്ന കാന്താരി ഇന്ന് വിപണിയിലെ സെലിബ്രിറ്റിയായി മാറി. ആവശ്യക്കാർ കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് 200, 300 രൂപയ്ക്കിടയിലായിരുന്ന വിലയാണ് കുതിച്ചുയർന്നത്.

വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള ഇനങ്ങളിൽ പച്ച കാന്താരിക്കാണ് ഡിമാൻഡ്. സാധാരണയായി സ്വയം വീഴുന്ന വിത്തുകളിൽ നിന്നാണ് ചെടികൾ വളരുന്നത്. എന്നാൽ, ഓരോ വർഷവും വില കുതിച്ചുയരുന്നതോടെ വീട്ടുവളപ്പുകൾക്കപ്പുറം കൃഷിയിടങ്ങളിലും കാന്താരി സ്ഥാനം പിടിച്ചുതുടങ്ങി.

ലഭ്യത കുറഞ്ഞു ,​ വില കൂടി

ലഭ്യത കുറഞ്ഞതാണ് കാന്താരിയുടെ വില കുതിക്കാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

വില റെക്കോർഡ് ഉയരത്തിലെത്തിയിട്ടും സംസ്ഥാനത്ത് കാന്താരി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ കുറവാണ്.

ഇഞ്ചി ഉൾപ്പെടെയുള്ള കൃഷികൾക്കിടയിലെ ഇടവിളയായാണ് മിക്ക കർഷകരും കാന്താരി വളർത്തുന്നത്. മേഘാലയ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കാന്താരി വ്യാപകമായി കൃഷി ചെയ്യുന്നത്.
ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മെനുവിലും കാന്താരി ഇടംപിടിച്ചിട്ടുണ്ട്. കപ്പയ്‌ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ ജനപ്രിയമായതോടെ ആവശ്യം വർദ്ധിച്ചു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ കാന്താരി സഹായിക്കുമെന്ന വിശ്വാസവും ആവശ്യക്കാരുടെ എണ്ണം കൂട്ടിയെങ്കിലും, ഇതിന് ശാസ്ത്രീയമായി സ്ഥിരീകരിച്ച തെളിവുകളില്ല.

English Summary

Kanthari chili prices have surged past Rs 500 per kilogram, a significant increase from Rs 200-300 just weeks prior. This spike is primarily due to heightened demand and reduced availability, with green Kanthari being particularly sought after. While traditionally a home garden crop, its cultivation is now expanding to farms. Its growing popularity in cuisine, including five-star hotel menus, further fuels the demand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANTHARI CHILLI, KANTHARI PRICE KERALA, BIRDS EYE CHILLI, KANTHARI MULAKU, KERALA AGRICULTURE MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY