SignIn
Kerala Kaumudi Online
Friday, 07 August 2026 5.53 PM IST

തൊലിക്ക് മധുരവും ഉള്ളിൽ പുളിയും, വലിയ ചട്ടികളിലാക്കി നടാം; വർഷം മുഴുവൻ നല്ല വിളവും

kumquat
കുംക്വാറ്റ്

കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ വേഗത്തിൽ വളർത്തിയെടുക്കാൻ സാദ്ധിക്കുന്ന ഒരു ചെടിയാണ് കുംക്വാറ്റ് അഥവാ ഇസ്രയേൽ ഓറഞ്ച്. ഏകദേശം രണ്ട് മീറ്റർ മുതൽ നാലര മീറ്റർവരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയിൽ വർഷത്തിൽ എല്ലാസമയങ്ങളിലും നല്ലവിളവുണ്ടാകുമെന്നതാണ് പ്രത്യേകത.

ഇതിലുണ്ടാകുന്ന ചെറിയ ഓറഞ്ച് നിറത്തിലുള്ള പഴത്തിന്റെ തൊലിക്ക് മധുരവും ഉള്ളിൽ പുളിയുമാണ് രുചി. അതുകൊണ്ടുതന്നെ സസ്യത്തിൽനിന്ന് പറിച്ചെടുത്തശേഷം നേരിട്ടുതന്നെ കഴിക്കാൻ സാദ്ധിക്കുന്നു. സലാഡ് ഉൾപ്പടെയുള്ളവ തയ്യാറാക്കാൻ ഉത്തമമാണ് കുംക്വാറ്റ് ഫലങ്ങൾ. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലത്തിന് ആരോഗ്യ ഗുണങ്ങളേറെയാണ്.

നിലത്ത് നേരിട്ടോ വലിയ ചട്ടികളിലാക്കിയോ ഇവ വളർത്താൻ സാധിക്കും. വലിയ ഉയരത്തിൽ പോകാത്തതുകൊണ്ടുതന്നെ ടെറസിന് മുകളിലും നടാൻ സാദ്ധിക്കുന്നു. ഇടയ്‌ക്കൊക്കെ ശിഖരങ്ങൾ വെട്ടിയൊതുക്കിക്കൊടുത്താൽ കായ്‌ഫലം ഇരട്ടിയായി ലഭിക്കും. തളിരിടുന്ന പൂക്കളിൽ ഭൂരിഭാഗവും ഫലങ്ങളായി മാറുന്നതാണ് പതിവ്. വലിയ പരിചരണങ്ങളൊന്നുമില്ലെങ്കിലും ഈ കുറ്റിച്ചെടികൾ നല്ല രീതിയിലുള്ള വിളവ് തരുന്നു.

വെള്ളം കെട്ടിനിൽക്കാത്ത നല്ല നീർവാഴ്‌ചയുള്ള മണ്ണാണ് കുംക്വാറ്റ് ചെടികൾ നടാൻ ഉത്തമം. ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും വളമായി ഉപയോഗിക്കുന്നത് ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. വേനൽക്കാലത്ത് നനയ്‌ക്കുന്നതാണ് നല്ലത്. വേരിൽ വെള്ലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഏറ്റവും പ്രധാനമായി നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽവേണം കുംക്വാറ്റ് ചെടികൾ നടാൻ. ചെറിയ ഓറഞ്ച് ഫലങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇവയെ കാണാൻ ഭംഗിയായതുകൊണ്ടുതന്നെ അലങ്കാരച്ചെടിയായും ഉപയോഗിക്കാം.

English Summary

Kumquat, or Israel Orange, is a fast-growing citrus plant ideal for Kerala’s climate. It can grow in pots or on terraces, produces fruits throughout the year, and is rich in vitamin C. With good sunlight, well-drained soil, and basic care, it offers both nutritional and ornamental value.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMQUAT CULTIVATION, FARMING, ISRAELI ORANGE, FARMING AT HOME, FARMING TECHNIQUES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY