SignIn
Kerala Kaumudi Online
Sunday, 04 October 2026 2.45 PM IST

മുന്തിരിപ്പഴംപോലെ കുലകുത്തിപ്പിടിക്കും, കിടിലൻ രുചിയിൽ ജാം തയ്യാറാക്കാം; എളുപ്പത്തിൽ കൃഷി ചെയ്യാം ലിപോട്ടെ പഴങ്ങൾ

lipote-plant
ലിപ്പോട്ടെ

കാഴ്‌ചയിൽ മുന്തിരിക്കുലകളെന്ന് തോന്നിപ്പിക്കും വിധത്തിൽ മരംനിറയെ കായ്‌ക്കുന്നവയാണ് ലിപോട്ടെ പഴങ്ങൾ. ഇതൊരു വിദേശസസ്യമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക നഴ്‌സറികളിലും ലിപ്പോട്ടെ ചെടികൾ ലഭിക്കാറുണ്ട്. നമ്മുടെ നാട്ടിലെ ഞാവൽപഴത്തിന്റെ അതേ കുടുംബത്തിൽപ്പെടുന്ന മറ്റൊരു ഫലവൃക്ഷമാണ് ലിപോട്ടെ പഴങ്ങൾ. പുളിയും മധുരവും കലർന്ന ഈ പഴങ്ങൾ ജാം, ജെൽ തുടങ്ങിയവ തയ്യാറാക്കാനായി ധാരാളമായി ഉപയോഗിക്കുന്നു.

കൃഷി

  • നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കണം ലിപോട്ടെ മരങ്ങൾ നടേണ്ടത്. വെയിൽ കുറയുന്നതിനനുസരിച്ച് കായ്‌ഫലവും കുറയുന്നു. മഴക്കാലങ്ങളിൽ വെള്ലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണം.
  • രണ്ടടിയോളം കുഴിയെടുത്ത് അതിൽ ചാണകപ്പൊടിയും ഒരുപിടിവേപ്പിൻ പിണ്ണാക്കും മേൽമണ്ണും ചേർത്ത് മൂടണം. മൂന്നോ നാലോ ദിവസത്തിന് ശേഷം ഇതിലേക്ക് നഴ്‌സറിയിൽനിന്ന് വാങ്ങിയ തൈ നടാം.
  • വേരിന്റെ ഇട്ടിയോളം വലിപ്പത്തിൽ ചെറിയ കുഴിയെടുത്തുവേണം തൈ നടേണ്ടത്.
  • എല്ലാദിവസവും നനയ്‌ക്കണമെങ്കിലും ഈർപ്പം അധികമാകാൻ പാടില്ല. ചെടി മണ്ണിൽ ഉറച്ചുകഴിഞ്ഞാൽ മേൽമണ്ണ് ഉണങ്ങുന്നതനുസരിച്ച് നനച്ചാൽ മതിയാകും.
  • സ്വാഭാവികരീതിയിലുള്ള മരമായി വളർത്തുകയാണെങ്കിൽ ലിപോട്ടെ ചെടികൾക്ക് ധാരാളം സ്ഥലം ആവശ്യമാണ്. എന്നാൽ കൃത്യമായി കോതിയൊതുക്കി വളർത്തിയാൽ ചെറിയ സ്ഥലത്തും ഇവ നന്നായി വളരും. ഇത് മികച്ച കായ്‌ഫലം ലഭിക്കാനും സഹായിക്കുന്നു.
  • നഴ്‌സറികളിൽ 200 രൂപമുതലുള്ള നിരക്കിൽ ലിപോട്ടെ തൈകൾ ലഭിക്കുന്നു.

ഉപയോഗം

  • വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ലിപോട്ടെ
  • രക്തസമ്മർദം, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഇവ ഉത്തമമാണെന്ന് പറയപ്പെടുന്നു

English Summary

Lipote is an easy-to-grow fruit plant that produces grape-like clusters. Its fruits can also be used to make homemade jam and jelly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIPOTE PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY