ഉള്ളിയുടെ വില പലപ്പോഴും റോക്കറ്റുപോലെയാണ്. നമ്മുടെ നാട്ടിൽ ഉളളി കൃഷിചെയ്യാത്തതിനാൽ വിലകൊടുത്ത് വാങ്ങുകയേ നിർവാഹമുളളൂ. എങ്കിൽ ഇനിമുതൽ അങ്ങനെ വിഷമിക്കേണ്ട, ഉള്ളി നമ്മുക്ക് വീട്ടിൽ കൃഷിചെയ്യാം. അല്പം ശ്രദ്ധിക്കണമെന്നുമാത്രം. ഇപ്പോഴാണ് കൃഷി ആരംഭിക്കാൻ ഏറ്റവും യോജിച്ച സമയം.
ഡിസംബർമുതൽ ജനുവരിവരെയുള്ള തണുത്ത കാലാവസ്ഥയാണ് ഉള്ളികൃഷിക്ക് ഏറ്റവും യോജിച്ചത്. നല്ല നീർവാർച്ചാസൗകര്യമുള്ള മണ്ണാണ് ഏറെ നന്ന്. ഒപ്പം നല്ല സൂര്യപ്രകാശവും ലഭിക്കണം. വിത്തുപാകി പറിച്ചുനടാം. അല്ലെങ്കിൽ കടകളിൽ നിന്നുവാങ്ങുന്ന ഉള്ളിയിൽ മുളച്ചതുപയോഗിക്കാം. വിത്താണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു സെന്റിന് 600 ഗ്രാം വിത്ത് വേണ്ടിവരും. ചാണകമോ, കോഴിവളമോ അടിവളമായി ഉപയോഗിക്കാം. അടിവളങ്ങൾ ചേർത്ത മണ്ണിൽ ചെറിയ കുഴികൾ എടുത്തുവേണം ഉള്ളി നടാൻ. തൈകൾ നട്ടുകഴിഞ്ഞാൽ ഉടൻ നനച്ചുകൊടുക്കണം. വെള്ളം ഉള്ളിയുടെ ചുവട്ടിൽ കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർത്തുകൊടുക്കണം.
നട്ട് 140 ദിവസം കഴിയുമ്പോൾ വിളവെടുപ്പിന് പാകമാകും. ഇലകൾ ഉണങ്ങിക്കരിയുന്നതാണ് വിളവെടുക്കേണ്ടത്. നിലത്തുനിന്ന് പറിച്ചെടുത്തശേഷം ആവശ്യമെങ്കിൽ കഴുകിയെടുത്തശേഷം ഇലകളോടൊപ്പം ഉണക്കിയെടുക്കാം. ആവശ്യത്തിന് ഉണങ്ങിക്കഴിഞ്ഞാൽ ഇലകൾ നീക്കംചെയ്ശേഷം കടയിൽ നിന്ന് വാങ്ങുന്ന ഉള്ളി സൂക്ഷിക്കുന്നതുപോലെ സൂക്ഷിക്കാം.
തുടക്കത്തിൽ ഒത്തിരി സ്ഥലത്ത് കൃഷിയിറക്കാതിരിക്കുന്നതാണ് നന്ന്. നേട്ടങ്ങളും കോട്ടങ്ങളും അപാകതകളും മനസിലാക്കിയശേഷം കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാം. എങ്കിൽ കൂടുതൽ വിജയിക്കും.
Onion prices often rise sharply, and since onions are not widely cultivated locally, people usually have to buy them at high prices. However, onions can be easily grown at home with a little care. The current season is said to be the best time to start growing onions at home.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |