SignIn
Kerala Kaumudi Online
Sunday, 13 September 2026 11.35 AM IST

മനുഷ്യർക്ക് എഐയുടെ മേലുള്ള നിയന്ത്രണം ഉടൻ നഷ്ടമാകും: മുന്നറിയിപ്പുമായി ആന്ത്രോപിക് മേധാവി, പിന്തുണച്ച് മസ്കടക്കമുള്ള പ്രമുഖർ

dario-amodei
ഡരിയോ അമോഡെ

ന്യൂയോർക്ക്: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എഐ) അതിവേഗ വളർച്ചയിൽ മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ ഡാരിയോ അമോ‌ഡെ. എഐയുടെ അതിവേഗ വളർച്ചയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വേഗത കുറയ്ക്കണമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണമില്ലാത്ത വളർച്ച തുടർന്നാൽ എഐ സംവിധാനങ്ങളുടെ മേൽ മനുഷ്യർക്കുള്ള നിയന്ത്രണം ഉടൻ നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്നും അമോഡെ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ചുമാസങ്ങൾക്കുള്ളിൽ എഐയുടെ ശേഷി അതിവേഗം വർദ്ധിച്ചുവെന്നും മനുഷ്യരുടെ നിയന്ത്രണത്തിനും മനസിലാക്കാനുള്ള ശേഷിക്കും അപ്പുറത്തേയ്ക്ക് സാങ്കേതിക വിദ്യ നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻനിര എഐ മോഡലുകൾ മനുഷ്യന്റെ മേൽനോട്ടമില്ലാതെ സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിച്ചാൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടെസ്റ്റിംഗിനിടെ മുൻനിര എഐ മോഡലുകൾ സുരക്ഷാ പരിധികൾ ലംഘിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും ഹഗ്ഗിംഗ് ഫേസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കടന്നുകയറുകയും ചെയ്ത സംഭവവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഇങ്ങനെ തുടർന്നാൽ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും വലിയ സൈബർ സുരക്ഷാഭീഷണികൾക്കും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരു മിതമായ വേഗത്തിലുള്ള പാതയാണ് നമ്മൾ കണ്ടെത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാംകക്ഷികൾക്ക് പരിശോധനാ അനുമതി നൽകാനും കമ്പനികൾ ഒന്നിച്ച് ചേർന്ന് പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കാനും ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, അമോഡെയെ പിന്തുണച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ഇലോൺ മസ്കും രംഗത്തെത്തി. ‘ഡാരിയോ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. എഐയുടെ വികസനത്തിൽ വ്യക്തമായ നിയന്ത്രണവും പരിധിയും ആവശ്യമാണ്. എഐ മോഡലുകളിൽ പരിശോധന നടത്താൻ മൂന്നാം കക്ഷി സുരക്ഷാ വിദഗ്ദ്ധർക്ക് അനുമതി നൽകാനുള്ള തീരുമാനത്തിൽ ഓപ്പൺഎഐയും പങ്കാളികളാകുമെന്ന് സാം ആൾട്ട്മാൻ എക്സിൽ കുറിച്ചു. ഡാരിയോ പറഞ്ഞത് തികച്ചും ശരിയാണ് എന്നാണ് ഇലോൺ മസ്കിന്റെ പ്രതികരണം.

English Summary

Anthropic CEO Dario Amodei has warned that the rapid growth of artificial intelligence could soon lead to humans losing control over AI systems. He called for measures to regulate AI development and urged companies to slow down the pace of advancement to prevent potential risks associated with uncontrolled AI growth.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTHROPIC, AI CONTROL WARNING, AL THREAT, ARTIFICIAL INTELLIGENCE, DARIO AMODEI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY