ഔഷധഗുണമുള്ള സസ്യമാണ് തിപ്പലി. കുരുമുളകിനോട് സാമ്യമുള്ള ഈ വള്ളിച്ചെടിക്ക് വെറ്റിലയോട് സാദൃശ്യമുള്ള ഹൃദയാകൃതിയിലുള്ള ഇലകളും വലിപ്പം കുറഞ്ഞ നീളമുള്ള കായ്കളുമാണ് . ഇതിന്റെ കായ്, വേര് എന്നിവ ഔഷധഗുണമുള്ളവയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അനീമിയ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണിത്.
വിപണിയിൽ കിലോയ്ക്ക് 1200 രൂപവരെ ലഭിക്കുന്ന തിപ്പലി വീട്ടിൽ വളരെ എളുപ്പത്തിൽ കൃഷിചെയ്യാവുന്നതാണ്. കൃത്യമായ പരിചരണത്തിലൂടെ കൃഷിചെയ്താൽ ആറുമാസംകൊണ്ട് കൈനിറയെ പണം സമ്പാദിക്കാം. എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യേണ്ടതെന്ന് നോക്കാം.
തുറസായ സ്ഥലങ്ങളല്ല മറിച്ച് ഭാഗികമായി തണൽ ലഭിക്കുന്ന സ്ഥലമാണ് തിപ്പലി കൃഷിക്ക് അനുയോജ്യം. ഇത്തരത്തിൽ തണൽ ലഭിക്കുന്ന സ്ഥലമാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. ശേഷം അത്യാവശ്യം വലിപ്പമുള്ള ഗ്രോബാഗ് എടുക്കണം. ഇതിന്റെ അടിഭാഗത്ത് ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കണം.
ഇനി ഗ്രോബാഗിലേയ്ക്ക് ചാണകപ്പൊടി, വളക്കൂറുള്ള മണ്ണ്, ചകിരിച്ചോറ് എന്നിവ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കാം. ശേഷം തിപ്പലി തൈ നടാം. ഇതിലേയ്ക്ക് തിപ്പലിക്ക് ജൈവവളം ആവശ്യമാണ്. ചാണകപ്പൊടി, കോഴിവളം തുടങ്ങിയ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇട്ടുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നട്ടുകഴിഞ്ഞ് വെറും നാലുമാസംകൊണ്ട് പൂവിടും. തുടർന്ന് കായകൾ പാകമാകാൻ രണ്ടുമാസമെടുക്കും. പാകമാകുന്നതനുസരിച്ച് കൃത്യമായ സമയത്ത് വിളവെടുപ്പ് നടത്തണം. കട്ടിയുള്ളതും കടുത്ത പച്ചനിറമുള്ളതുമായ കായകൾ വേണം വിളവെടുക്കാൻ. വിളവെടുത്ത തിപ്പലി പിന്നീട് ഉണക്കിയാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഉണങ്ങിയ തിപ്പലിക്ക് വിപണിയിൽ നല്ല വില ലഭിക്കാറുണ്ട്. വളരെ കുറഞ്ഞ പരിചരണത്തിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കൃഷിയാണിത്.
Thippali, a medicinal plant from the pepper family, offers significant health benefits like immunity boosting and treating anemia. Its fruits and roots are valuable, fetching up to Rs 1200 per kilogram in the market. Easily cultivable at home with partial shade and basic care, Thippali farming promises substantial income within six months for growers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |