SignIn
Kerala Kaumudi Online
Monday, 28 September 2026 4.06 PM IST

പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കൈ നനയാതെ വീട്ടിലെ ടാങ്ക് ഇനി എളുപ്പത്തിൽ വൃത്തിയാക്കാം

water-tank-cleaning
പ്രതീകാത്മക ചിത്രം

വീടുകളിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കുക എന്നത് ഏറെ പ്രയാസമുള്ള ജോലിയാണ്. ടാങ്കിലെ മുഴുവൻ വെള്ളവും കളഞ്ഞ്, അതിനുള്ളിലിറങ്ങി വൃത്തിയാക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇനിമുതൽ അത്ര കഷ്ടപ്പെടണ്ട. ഒരു പ്ലാസ്റ്റിക് കുപ്പി കയ്യിലുണ്ടെങ്കിൽ ടാങ്കിലെ ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെയും കൈ നനയാതെയും വളരെ എളുപ്പത്തിൽ ചെളി മുഴുവൻ മാറ്റി വൃത്തിയാക്കാം. എങ്ങനെയാണ് കുപ്പി ഉപയോഗിച്ച് എളുപ്പത്തിൽ വാട്ടർ ടാങ്ക് വൃത്തിയുന്നതെന്ന് നോക്കാം.

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കണം. ഇനി കുപ്പിയുടെ മുകൾഭാഗം അഥവാ അടപ്പിന്റെ ഭാഗം മുറിച്ചെടുക്കണം. ഇതാണ് നമുക്കാവശ്യം. ഇനി ഈ ഭാഗത്തിന്റെ അടിയിൽ അതായത് തുറന്നഭാഗത്തിന് ചുറ്റും ചെറിയ നീളത്തിൽ മുറിച്ച് ബ്രഷ് പോലെയാക്കണം. ഇനി കുപ്പിയുടെ അടപ്പ് തുറന്ന് മാറ്റാം. മാത്രമല്ല അടപ്പിന് താഴെയുള്ള ചെറിയ റിംഗും ഊരിമാറ്റണം.

ശേഷം ഒരു മീറ്റർ നീളവും ഒരു ഇഞ്ച് വലിപ്പമുള്ള പിവിസി പൈപ്പ് എടുക്കണം. കുപ്പിയുടെ അടപ്പിന്റെ ഭാഗം പിവിസി പൈപ്പിനുള്ളിലേയ്ക്ക് ഘടിപ്പിക്കണം. വെള്ളം ലീക്കാകാതിരിക്കാൻ ഇൻസുലേഷൻ ടേപ്പ് ഇതിന് ചുറ്റും ഒട്ടിച്ചുകൊടുക്കണം. ഇത് ഒറ്റ നോട്ടത്തിൽ ഒരു വാക്വം ക്ലീനറിനെ പോലെ തോന്നും. ഇനി വീട്ടിൽ ചെടി നനയ്ക്കാനൊക്കെ ഉപയോഗിക്കുന്ന ചെറിയ ഓസാണ് വേണ്ടത്. രണ്ട് മീറ്റർ നീളവും മുക്കാൽ ഇഞ്ച് വീതിയുമുള്ളതായിരിക്കണം. ഈ ഓസിന്റെ ഒരറ്റം പിവിസി പൈപ്പുമായി ഘടിപ്പിക്കണം. വായു പുറത്തുകടക്കാത്തവിധം ടേപ്പ് ഒട്ടിച്ചുവേണം ഘടിപ്പിക്കാൻ.

ടാങ്ക് വ്യത്തിയാക്കുന്നവിധം

ആദ്യം പ്ലാസ്റ്റിക് കുപ്പിയുടെ തുറന്നഭാഗത്തിലൂടെ പിവിസി പൈപ്പിലേയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അപ്പോൾ ആ വെള്ളം ഓസിലൂടെ പുറത്തുവരും. വെള്ളം പുറത്തേയ്ക്ക് പോകാത്തവിധം ഓസ് നന്നായി വിരൽകൊണ്ട് അടച്ചുപിടിക്കണം. ഈ സമയം തന്നെ പിവിസി പൈപ്പിൽ ഘടിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെ തുറന്നഭാഗം ടാങ്കിനുള്ളിലേയ്ക്ക് ഇറക്കണം. അഴുക്കും ചെളിയുമെല്ലാം ഇതുവഴി പിവിസി പൈപ്പിനുള്ളിലേയ്ക്ക് കയറും. തുടർന്ന് ഓസിലൂടെ പുറത്തേയ്ക്ക് കളയാം.

English Summary

A new DIY method simplifies water tank cleaning, eliminating the need to drain the tank or get inside. This technique uses a modified plastic bottle, a PVC pipe, and a hose to create a makeshift vacuum cleaner. It effectively removes dirt and sludge from the tank bottom, saving water and effort. This innovative approach provides a practical solution for household water tank maintenance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLASTIC BOTTLE WATER TANK CLEANING, WATER TANK CLEANING HACK, CLEAN WATER TANK EASILY, HOME TANK CLEANING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY