SignIn
Kerala Kaumudi Online
Sunday, 30 August 2026 11.40 AM IST

പുക കൂടിയാൽ വണ്ടി ഇഴഞ്ഞുനീങ്ങും, ബൈക്കിലും സ്കൂട്ടറിലും പുതിയ സംവിധാനം വരുന്നു

bike
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പുക പരിശോധന പലർക്കും എംവിഡിയെ പറ്റിക്കാനുള്ള ഒരു ഏർപ്പാടാണ്. പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാലും പലർക്കും ഇത് പുതുക്കി എടുക്കാൻ ഒരു മടിയാണ്. പുക പരിശോധിച്ച് തങ്ങളുടെ വാഹനം അനുവദനീയമായ മലിനീകരണ പരിധി കടന്നോ എന്നതൊന്നും ആരും നോക്കില്ല. എന്നാൽ ഇനിമുതൽ കേന്ദ്രസർക്കാർ അത് നാേക്കും. ഇതിനായി പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിലാണ് അധികൃതർ എന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. വാഹന നിൽമ്മാതാക്കളുടെ സംഘടനയായ സിയാം ആണ് ഇത്തരത്തിലൊരു നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വച്ചത്.

പുതിയ സംവിധാനം വരുന്നതോടെ മലിനീകരണം പൂർണമായും കുറയുമോ?

പുക മലിനീകരണം അനുവദനീയമായ അളവിൽ കൂടിയാൽ വാഹനം 'ഫോഴ്സ് റിപ്പയർ' എന്ന മോഡിലേക്ക് സ്വയം മാറുന്ന രീതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇരുചക്രവാഹനങ്ങളിൽ വേഗവും ശേഷിയും കുറഞ്ഞ് വണ്ടിയുടെ സാധാരണ ഉപയോഗം തീർത്തും അസാദ്ധ്യമാക്കുന്ന 'ലിംപ്- ഹോം മാേഡ്' എന്ന സംവിധാനമാണ് ഏർപ്പെടുത്തുക. വാഹനത്തിന്റെ ഓൺബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ തകരാറുകൾ കണ്ടുപിടിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ഓൺബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റം.

വാഹനം സ്റ്റാർട്ടാകുന്നത് തടയുക, എൻജിൻ സ്റ്റാർട്ടാകാൻ കൂടുതൽ സമയമെടുക്കുക, വാഹനത്തിന്റെ പവർ കുറയുക, വേഗം കുറയുക തുടങ്ങിയവയാണ് 'ലിംപ്- ഹോം മാേഡ്' പ്രകാരമുള്ള നിന്ത്രണങ്ങൾ. എന്നാൽ ഇത് നടപ്പാക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നകാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. അതിനാൽ അടുത്തവർഷം മുതലായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാദ്ധ്യത കൂടുതൽ എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

English Summary

Many people treat vehicle pollution testing as a way to evade the Motor Vehicles Department (MVD). Even after their pollution certificate expires, many vehicle owners are reluctant to renew it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIKE SCOOTER NEW SYSTEM, SMOKE CONTROL TECHNOLOGY, VEHICLE EMISSION SYSTEM, BIKE SCOOTER TECHNOLOGY, BIKE SCOOTER PUKA CONTROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY