കൊച്ചി: ഇന്ത്യയിലെ കാർ പ്രേമികൾ വലിയ എസ്.യു.വികളോട് ഇഷ്ടം കൂടുന്നതായി റിപ്പോർട്ട്. താങ്ങാനാവുന്ന വിലയേക്കാൾ സ്ഥല സൗകര്യം, സുഖസൗകര്യം, സവിശേഷതകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ മുൻഗണന നൽകിത്തുടങ്ങിയതാണ് ചെറിയ എസ്.യു.വികളേക്കാൾ വലിയ എസ്.യു.വികളിലേക്ക് ഉപഭോക്താക്കൾ ശ്രദ്ധ പതിപ്പിക്കുന്നതിന്റെകാരണം.
കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ കണക്കുകൾ പ്രകാരം 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഭ്യന്തര യാത്രാവാഹന വില്പനയിൽ നാല് മീറ്ററിലധികം നീളമുള്ള എസ്.യു.വികളുടെയും ക്രോസ്ഓവറുകളുടെയും വിഹിതം 18.2 ശതമാനമായി ഉയർന്നു. രണ്ട് വർഷം മുമ്പ് ഇത് 12.4 ശതമാനവും ഒരു വർഷം മുമ്പ് 15 ശതമാനവുമായിരുന്നു. ഇന്ത്യയിലെ പാസഞ്ചർ കാർ വിപണിയിൽ പ്രീമിയം വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം തുടരുന്നതായി ഈ മാറ്റം സൂചിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മറ്റ് പല വിഭാഗങ്ങളെയും അപേക്ഷിച്ച് മിഡ്‌സൈസ് എസ്.യു.വികൾ അതിവേഗം മുന്നേറ്റം കൈവരിക്കുകയുണ്ടായി. അതേസമയം, നാല് മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ്.യു.വികളുടെ വിപണി വിഹിതത്തിൽ ഇടിവുണ്ടായി. മുൻവർഷം 16.2 ശതമാനവും 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 15.3 ശതമാനവുമായിരുന്ന ഇവയുടെ വിഹിതം. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14.6 ശതമാനമായി കുറഞ്ഞു.
കാർ നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ തങ്ങളുടെ ഓഫറുകൾ വിപുലീകരിച്ച് വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നുണ്ട്. ഉത്സവ സീസണിൽ പുതിയൊരു മിഡ്‌സൈസ് ഇന്റേണൽ കംബഷൻ എഞ്ചിൻ എസ്.യു.വി പുറത്തിറക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. തുടർച്ചയായി പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള തീരുമാനം, മിഡ്‌സൈസ് എസ്.യു.വികളുടെ ഇടക്കാല വളർച്ചാ സാദ്ധ്യതയിലുള്ള നിർമ്മാതാക്കളുടെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, എസ്.യു.വികളിലേക്കുള്ള ഉപഭോക്താക്കളുടെ ചായ്‌വ് പരമ്പരാഗത വാഹന വിഭാഗങ്ങൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഉപഭോക്താക്കൾ വലിയ വാഹനങ്ങളിലേക്ക് മാറിയതോടെ ഹാച്ച്ബാക്കുകളുടെ വിപണി വിഹിതം കുറയുന്നത് തുടരുകയാണ്. സെഡാനുകളുടെ വിപണി നില ഭേദപ്പെട്ട രീതിയിൽ തുടരുന്നു.
വിശാലമായ ഉൾഭാഗം
വലിയ ലഗേജ് സൗകര്യം
അധിക ഫീച്ചറുകൾ
കണക്ടഡ് ടെക്‌നോളജി,
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ,
യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ
Indian car buyers are increasingly opting for larger SUVs, prioritizing space, comfort, and features over affordability. Data shows SUVs over four meters length increased their market share to 18.2% in Q1 FY27, up from 12.4% two years prior. This shift indicates a growing preference for premium vehicles, while compact SUVs and hatchbacks face declining market share.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |