കൊച്ചി: രാജ്യത്തെ വാഹന വിപണിയിലേക്ക് പുതിയ ബ്രാൻഡുകളുടെ കുത്തൊഴുക്ക്. ജൂണിൽ വിപണിയിൽ മികച്ച ഉണർവുണ്ടായതോടെയാണ് കമ്പനികൾ നവീകരിച്ച വാഹനങ്ങൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കും സ്‌പാേർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുമാണ് (എസ്.യു.വി) മികച്ച വിൽപ്പന ലഭിക്കുന്നത്.
ജൂണിൽ ബിഎംഡബ്ല്യു X6 M60i, സ്കോഡ കൊഡിയാക് RS, മെഴ്‌സിഡസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ മോഡലുകളും വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, ഉയർന്ന പെർഫോമൻസുള്ള എസ്.യു.വികൾ എന്നിവയിലേക്കാണ് വാഹന നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തെയും ഐക്കോണിക് എസ്.യു.വികളിലൊന്നായ ടാറ്റ സിയറ പുതിയ ഇലക്ട്രിക് അവതാരത്തിൽ ജൂൺ 30-ന് വിപണിയിൽ അവതരിപ്പിക്കും. വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ടാറ്റ സിയറ ഇ.വിയെ കാത്തിരിക്കുന്നത്. അടുത്ത തലമുറ ഡിസൈൻ, 500 കിലോമീറ്ററിലധികം റേഞ്ച്, ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ, പ്രീമിയം ഫീച്ചറുകൾ എന്നിവയുമായി സിയറ EV ടാറ്റയുടെ ഏറ്റവും പ്രധാനപ്പെട്ട ഇലക്ട്രിക് എസ്‌യുവികളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷിക്കുന്ന വില; 19 മുതൽ 25 ലക്ഷം രൂപ വരെ
സിയറ EVയ്ക്ക് 65 kWh, 75 kWh ബാറ്ററി ഓപ്ഷനുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പുതിയ ടീസറുകൾ സൂചിപ്പിക്കുന്നു. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
പ്രമിയം ഇന്റീരിയർ, ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്‌ബോർഡ്, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, JBL പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നിവയാണ് സവിശേഷതകൾ.
പ്രതീക്ഷിക്കുന്ന വില: 25 ലക്ഷം മുതൽ. മഹീന്ദ്ര ഇലക്ട്രിക് ഓഫ്-റോഡ് ഇലക്ട്രിക് എസ്.യു.വി വിഭാഗത്തിലെ ഏറ്റവും പ്രതീക്ഷയുള്ള മോഡൽ. ചതുരാകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകൾ, ക്ലോസ്ഡ് EV ഗ്രിൽ, വലുപ്പമേറിയ ഓൾ-ടെറൈൻ ടയറുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ശക്തമായ ഓഫ്-റോഡ് സ്റ്റാൻസ് എന്നിവയാണ് ഡിസൈൻ സവിശേഷതകൾ.
60 kWh മുതൽ 75 kWh വരെ ബാറ്ററി റേഞ്ച്. ഒറ്റ ചാർജിൽ 400 മുതൽ 500 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഉണ്ടാകും
താർ.eയിൽ ഡ്യുവൽ മോട്ടോർ AWD (All Wheel Drive) സംവിധാനം ലഭിക്കുമെന്നാണ് സൂചന.
പ്രതീക്ഷിക്കുന്ന മോട്ടോർ സജ്ജീകരണം:
മുൻ ആക്‌സിലിൽ 80kW മോട്ടോർ
പിൻ ആക്‌സിലിൽ 210kW മോട്ടോർ
മൊത്തം 600 Nm-ലധികം ടോർക്ക്
ഉയർന്ന ടോർക്ക് കാരണം പരമ്പരാഗത ലോ-റേഞ്ച് ഗിയർബോക്‌സിന്റെ ആവശ്യം കുറയുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
മോഡൽ - പ്രതീക്ഷിക്കുന്ന ലോഞ്ച് കാലം - വില
ടാറ്റ സിയറ - EV ജൂലായ് 2026 - ₹20-25 ലക്ഷം
കിയ സിറോസ് EV - ജൂലായ് 30,- 2026 - ₹14 ലക്ഷം മുതൽ
ഹോണ്ട എലിവേറ്റ് EV - ഓഗസ്ത് 2026 - ₹18 ലക്ഷം
മഹീന്ദ്ര ഥാർ ഇ.വി - ഓഗസ്ത് 2026 - ₹25 ലക്ഷം മുതൽ
Tata Altroz EV - 2027 തുടക്കം ₹12-15 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |