SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.06 PM IST

ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഓടിച്ച് യുവതി; കാരണം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ

auto
പ്രതീകാത്മകചിത്രം

ബംഗളൂരു: ഐടി ജോലി ഉപേക്ഷിച്ച് റാപിഡോയിൽ ഓട്ടോ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൻവി ഷെട്ടി എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. ബംഗളൂരുവിലാണ് സംഭവം. കണ്ടന്റ് ക്രിയേറ്ററായ തൻവി കയറിയ ഓട്ടോ ഓടിച്ചിരുന്നത് ഒരു യുവതിയായിരുന്നു. പിന്നാലെ തൻവി യുവതിയോട് സംസാരിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിതാവ് മരിച്ചശേഷമാണ് ഐടി ജോലി രാജിവച്ച് താൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയതെന്നും യുവതി പറയുന്നു.

'ഞാൻ ആദ്യം ഐടി ജോലിയാണ് ചെയ്തിരുന്നത്. അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ അമ്മ തനിച്ചായി. ഞാൻ അവരുടെ ഏക മകളാണ്. അപ്പോൾ എനിക്ക് രാത്രി ഡ്യൂട്ടിയെടുക്കുന്നത് പ്രയാസമായിരുന്നു. എന്നാൽ എപ്പോഴും എനിക്ക് രാത്രിയാണ് ഡ്യൂട്ടി ലഭിച്ചത്. അതിനാലാണ് ഞാൻ ആ ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ ഓട്ടോ ഓടിക്കുന്നു. ഒരു സമ്മർദവും ഈ ജോലിക്കില്ല. അതിനെക്കാൾ നല്ല വരുമാനവും എനിക്ക് ലഭിക്കുന്നുണ്ട്.

ജോലി ചെയ്തിരുന്ന സമയത്ത് എന്റെ ഡ്യൂട്ടി സമയം മാറി മാറി വന്നിരുന്നു. എനിക്ക് പിസിഒഡി വന്നു. വേറെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇതെല്ലാം മാറി. പഠിച്ചിട്ടുണ്ടെങ്കിൽ ഐടി പോലുള്ള ജോലികൾ മാത്രമേ ചെയ്യാവൂവെന്നില്ല. നമ്മൾക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം'- വീഡിയോയിൽ ഓട്ടോ ഡ്രൈവറായ യുവതി പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവതിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.

A post shared by Tanvi👑 (@the_tanvishetty)


English Summary

A video of a Bengaluru woman who quit her IT job to become a Rapido auto driver has gone viral on social media. The woman told content creator Tanvi Shetty that she left her IT job after her father’s death as she found night shifts difficult while caring for her mother.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT JOB QUIT WOMAN, BENGALURU WOMAN AUTO DRIVER, RAPIDO AUTO DRIVER, WOMAN AUTO DRIVER VIRAL, TANVI SHETTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360