SignIn
Kerala Kaumudi Online
Friday, 10 July 2026 3.03 PM IST

നരച്ച മുടി എളുപ്പത്തിൽ കറുപ്പിക്കാം: അടുക്കളയിലെ നെല്ലിക്ക മാത്രം മതി

hair-dye
പ്രതീകാത്മക ചിത്രം

അകാലനരയുള്ളവ‌ർ കളിയാക്കലുകൾ ഭയന്ന് അഭയം പ്രാപിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന പായ്ക്കറ്റ് ഹെയർ ഡൈകളെയാണ്. ഇത് പലപ്പോഴും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഇനി ഇത്തരം പായ്ക്കറ്റ് ഡൈകൾ വേണ്ട. പകരം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായി തയ്യാറാക്കി സൂക്ഷിക്കാവുന്ന ഒരു ഇൻസ്റ്റന്റ് ഹെയർ ഡൈ പരീക്ഷിക്കാം. കെമിക്കൽ രഹിതമായ ഈ ഡൈ മുടിക്ക് തിളക്കവും കരുത്തും നൽകും. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഉണക്ക നെല്ലിക്ക- 50 ഗ്രാം
  • കരിഞ്ചീരകം- രണ്ട് ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
  • ഗ്ലിസറിൻ- ഒരു ടേബിൾസ്പൂൺ
  • വിറ്റാമിൻ ഇ ക്യാപ്സൂൾ- ഒന്ന്

തയ്യാറാക്കേണ്ടവിധം

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ചീനച്ചട്ടി അടുപ്പിൽവച്ച് നന്നായി ചൂടാക്കണം. ഇതിലേയ്ക്ക് ഉണക്കനെല്ലിക്കയും കരിഞ്ചീരകവും ചേ‌ർത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഇത് തണുക്കാൻ മാറ്റിവയ്ക്കാം. തണുത്തതിന് ശേഷം നന്നായി പൊടിച്ചെടുക്കണം. ഇത് നന്നായി അരിച്ച് വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്ക് മാറ്റി മാസങ്ങളോളം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

തയ്യാറാക്കിയതിൽ നിന്നും ആവശ്യത്തിന് പൊടി ഒരു ബൗളിലെടുക്കണം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾസ്പൂൺ ഗ്ലിസറിനും ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കണം. എണ്ണമയം ഇല്ലാത്ത തലമുടിയിൽ ബ്രെഷോ കയ്യോ ഉപയോഗിച്ച് ഇത് നന്നായി തേച്ച് പിടിപ്പിക്കണം. ശേഷം 20 മിനിറ്റ് കഴി‌ഞ്ഞ് തല കഴുകണം.

English Summary

A Malayalam article details a homemade, chemical-free instant hair dye recipe using natural ingredients. This alternative is presented to mitigate issues often associated with commercial packet dyes. The preparation involves dried amla, black cumin, coconut oil, glycerin, and vitamin E, instructing users to roast, grind, and mix these components for application.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTANT HAIR DYE, NATURAL HAIRDYE, BEAUTY, BEAUTY TIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY