SignIn
Kerala Kaumudi Online
Monday, 31 August 2026 1.40 PM IST

ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാം, ഒപ്പം നല്ല പിങ്ക് നിറവും ലഭിക്കും: വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടികൈകൾ

lips
പ്രതീകാത്മക ചിത്രം

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. സാധാരണ ഇത് പരിഹരിക്കാൻ ലിപ് ബാമുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് താൽക്കാലിക പ്രതിവിധി മാത്രമാണ്. പക്ഷെ വീട്ടിലെ ചില ചേരുവകൾ ഉപയോഗിച്ച് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാനും ഒപ്പം നല്ല പിങ്ക് നിറം നേടാനും സാധിക്കും, പാർശ്വഫലങ്ങളില്ലാതെ തന്നെ. അത്തരത്തിലുള്ള ചില പൊടികൈകളാണ് ചുവടെ നൽകിയിരിക്കുന്നത്.

പാലും മഞ്ഞളും ചുണ്ടിന്രെ കറുപ്പ് നിറം മാറ്റുമോ?

ചുണ്ടിന്റെ കറുപ്പ് നിറം മാറി സ്വാഭാവിക പിങ്ക് നിറം ലഭിക്കാൻ പാലും മഞ്ഞളും ചേർത്തുള്ള മിശ്രിതം മികച്ചതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' കറുപ്പ് നിറത്തിന് കാരണമാകുന്ന മെലാനിന്റെ അമിത ഉൽപ്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. പാലിലെ ലാക്റ്റിക് ആസിഡ് ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുത്വം നൽകുകയും ചെയ്യുന്നു. ഇതിനായി അര ടീസ്പൂൺ മ‌ഞ്ഞളും അര ടീസ്പൂൺ പാലും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് ചുണ്ടിലിട്ട് അ‌ഞ്ചുമിനിറ്റ് വയ്ക്കാം. ശേഷം നന്നായി സ്ക്രബ് ചെയ്ത് കഴുകി കളയണം.

പഞ്ചസാരയും തേനും മിക്കച്ചതാണോ?

ചുണ്ടുകളുടെ മൃതകോശങ്ങൾ നീക്കം ചെയ്ത് മൃദുത്വവും സ്വാഭാവിക ഭംഗിയും നൽകാൻ പഞ്ചസാരയും തേനും ചേർത്തുള്ള സ്‌ക്രബ് മികച്ചതാണ്. ഇതിനായി ഒരു ടീസ്പൂൺ പ‌ഞ്ചസാരയും അര ടീസ്പൂൺ തേനും നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് ചുണ്ടിൽ പുരട്ടി അഞ്ചുമിനിറ്റ് വരെയെങ്കിലും നന്നായി മസാജ് ചെയ്യണം. ശേഷം കഴുകികളയാം.

ബീറ്റ്‌റൂട്ട് നീര് വരണ്ട ചുണ്ടിന് പ്രതിവിധിയോ?

കറുത്ത ചുണ്ടുകൾക്ക് സ്വാഭാവികമായ റോസ് നിറം നൽകാനും ചുണ്ട് വരണ്ടുപൊട്ടുന്നത് മാറ്റാനും ബീറ്റ്റൂട്ട് നീര് വളരെ മികച്ചതാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് ബീറ്റ്‌റൂട്ട് നിന്ന് നീര് എടുത്ത് ഇത് ചുണ്ടുകളിൽ പുരട്ടണം. രാവിലെ കഴുകി കളഞ്ഞാൽ മതി. ഇത് ദിവസവും ചെയ്താൽ ചുണ്ടിൽ നല്ല മാറ്റമുണ്ടാകും.

English Summary

The article details natural home remedies for common issues like dry, cracked, and discolored lips. It suggests using a milk and turmeric paste to achieve natural pinkness by reducing melanin, a sugar and honey scrub for exfoliation and softness, and applying beetroot juice overnight for a natural rosy tint. These home-based solutions offer an alternative to temporary lip balms, aiming for lasting results.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRY LIPS HOME REMEDIES, PINK LIPS NATURALLY, LIPS CARE TIPS, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY