SignIn
Kerala Kaumudi Online
Monday, 21 September 2026 12.23 PM IST

ഇന്ത്യൻ കമ്പനി സ്‌കൂട്ടർ: ഒറ്റ ചാർജിൽ 243 കിലോമീറ്റർ വരെ ഓടും, ഒരു കുടുംബത്തിന് സുഖമായി യാത്രചെയ്യാം

wave
സിമ്പിൾ വേവ്

കൊച്ചി: ഇന്ത്യൻ കമ്പനിയായ സിമ്പിൾ എനർജിയുടെ ആദ്യ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ സീരീസായ സിമ്പിൾ വേവ് വിപണിയിലെത്തി. കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്ത സിമ്പിൾ വേവ് എസ്, സിമ്പിൾ വേവ്, സിമ്പിൾ വേവ് പ്ളസ് നിരകളിൽ ആറ് മോഡലുകളാണ് വിപണിയിലെത്തിയത്.

വ്യത്യസ്ത ബാറ്ററി ശേഷികൾ, ഡിസ്പ്‌ളേ സാങ്കേതികവിദ്യകൾ, കണ്ടക്‌ടഡ് സവിശേഷതകൾ എന്നിവയുണ്ട്.

5 കെ.ഡബ്ല്യൂ.എച്ച് ബാറ്ററി പായ്ക്ക് നൽകുന്ന സിമ്പിൾ വേവ് പ്ളസ് ആണ് ശ്രേണിയിൽ മുന്നിൽ നിൽക്കുന്നത്. 243 കിലോമീറ്റർ ഐ.ഡി.സി റേഞ്ചും മണിക്കൂറിൽ 90 കിലോമീറ്റർ പരമാവധി വേഗതയും നൽകും. 6.4 കെ.ഡബ്ല്യൂ പി.എം.എസ്.എം മോട്ടോറാണുള്ളത്. 179 എൻ.എം വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു. 3.7 കെ.ഡബ്ല്യൂ.എച്ച്, 2.7 കെ.ഡബ്ല്യൂ.എച്ച്, 2.2 കെ.ഡബ്ല്യൂ.എച്ച് ബാറ്ററികളാണ് ലഭ്യമാകുക. ഇവ യഥാക്രമം 171 കിലോമീറ്റർ, 110 കിലോമീറ്റർ വരെ റേഞ്ചുകൾ നൽകുന്നു.

നിരവധി റൈഡിംഗ് മോഡലുകൾ

എല്ലാ വേരിയന്റുകളിലും റൈഡ്, ഇക്കോ, ഇക്കോ എക്സ് എന്നിവയുൾപ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകളുണ്ട്. ഉയർന്ന വേരിയന്റുകളിൽ മെച്ചപ്പെട്ട പ്രകടനത്തിനായി സ്‌പോർട് മോഡും ലഭിക്കുന്നു.

കുടുംബ സ്‌കൂട്ടറുകൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത സിമ്പിൾ വേവ് പ്രായോഗികത, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ എന്നിവ നൽകുന്നു. 243 കിലോമീറ്റർ വരെ ഐ.ഡി.സി റേഞ്ചുള്ള സിമ്പിൾ വേവ് സ്‌കൂട്ടറുകൾ 70 ലിറ്റർ വരെ സ്റ്റോറേജ് സ്‌പേസ് നൽകുന്നു. ഇതിൽ നാല് ലിറ്റർ ശേഷിയുള്ള ഓക്സിലറി സ്റ്റോറേജ് കമ്പാർട്ട്‌മെന്റായ പിൽ, 63 ലിറ്റർ വരെ ശേഷിയുള്ള അണ്ടർസീറ്റ് കമ്പാർട്ട്‌മെന്റ്, മൂന്ന് ലിറ്റർ ഗ്ലൗ ബോക്സ് എന്നിവ ഉൾപ്പെടുന്നു.

വില: 1,09,999 രൂപ മുതൽ (എക്സ്‌ഷോറൂം)

English Summary

Indian electric vehicle manufacturer Simple Energy has launched its first family-focused electric scooter series, the Simple Wave. The lineup includes six models across three variants: Simple Wave S, Simple Wave and Simple Wave Plus, designed specifically to meet the needs of families.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRIC SCOOTER, 243 RANGE, SIMPLE ENERGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY