SignIn
Kerala Kaumudi Online
Thursday, 16 July 2026 3.20 PM IST

കണ്ണുകൾ മനോഹരമാകാൻ മേക്കപ്പ് മാത്രം പോര; ഈ പൊടിക്കൈകൾ കൂടി പരീക്ഷിച്ചുനോക്കൂ

eyes
പ്രതീകാത്മക ചിത്രം

കണ്ണുകൾ ഭംഗിയുള്ളവയാണെന്ന് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മനോഹരമായ കണ്ണുകൾ ആർക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണിച്ച കണ്ണുകൾ മനോഹരമാണെന്ന് ആർക്കും തോന്നില്ല. ആവശ്യത്തിന് ഉറങ്ങുകയെന്നത് ശീലമാക്കുക. നേരം വൈകി കിടന്ന് കൂടുതൽ ഉറങ്ങിയാലും ചിലപ്പോൾ കണ്ണുകൾ ക്ഷീണിച്ച പോലെ തോന്നും.

ടെൻഷൻ, സ്‌ട്രെസ് എന്നിവ ഒഴിവാക്കേണ്ടത് കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്. കണ്ണുകൾ നമ്മുടെ മനസിലേക്ക് തുറന്നുവച്ച കണ്ണാടിയാണെന്നു പറയാം. ടെൻഷൻ നിങ്ങളുടെ കണ്ണുകളെ ബാധിക്കും. ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചർമവും വരണ്ടുപോകാതെ സഹായിക്കും.

കണ്ണട മിക്കപ്പോഴും കണ്ണുകളുടെ ഭംഗി കുറയ്ക്കുകയും കൺതടം കറുപ്പിയ്ക്കുകയും ചെയ്യും. ഇതിൽ നിന്ന് മാറി കോൺടാക്ട് ലെൻസ് ഉപയോഗിക്കുക. കൺതടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്നമാണ്. വെള്ളരിക്കാ നീരിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുക. കണ്ണിനും കുളിർമ ലഭിക്കും. കൺതടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. വെള്ളരിക്ക വട്ടത്തിൽ മുറിച്ച് കണ്ണുകൾക്ക് മുകളിൽ വച്ചാലും മതി. ബദാം ഓയിൽ, തേൻ എന്നിവ കൂട്ടിച്ചേർത്ത് കണ്ണിനു ചുറ്റും പുരട്ടുക. കൺതടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിൻ എ ഓയിൽ തേയ്ക്കുന്നതും നല്ലതാണ്.


തണുത്ത വെള്ളത്തിൽ മുഖം അൽപനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകൾക്ക് ഇത് നല്ലതാണ്. കൺതടത്തിൽ പനിനീർ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുൻപു ചെയ്യാം. തക്കാളി, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിച്ചേർത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും. പുറത്തു പോയി വന്നാൽ തണുത്ത വെള്ളത്തിൽ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീർ കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

English Summary

Beautiful eyes can be achieved by following simple care routines. Proper sleep, staying hydrated, reducing stress, and using natural remedies like cucumber, rose water, and almond oil can help maintain eye health and reduce tired-looking eyes and dark circles. Taking regular care of the eyes improves both their beauty and overall health.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EYE BEAUTY TIPS, DARK CIRCLES, EYE CARE, HEALTHY EYES, NATURAL EYE CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY