SignIn
Kerala Kaumudi Online
Sunday, 26 July 2026 10.34 AM IST

വീട്ടിൽ പഞ്ചസാരയുണ്ടോ? എളുപ്പത്തിൽ ചുണ്ടുകൾ ഭംഗിയുള്ളതാക്കാം, ഇതാ ചില പൊടിക്കൈകൾ

lip

നിലവിലെ കാലാവസ്ഥയിൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നതുൾപ്പടെയുള്ള പ്രശ്‌നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. ലിപ്‌സ്‌റ്റിക്, ലിപ്‌ബാം തുടങ്ങിയവ ഉപയോഗിച്ച് ചുണ്ടുകൾ ഭംഗിയുള്ളതാക്കി മാറ്റാമെങ്കിലും നല്ല ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. തുടർച്ചയായി ലോ ക്വാളിറ്റി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചുണ്ടുകളുടെ സ്വാഭാവിക നിറം മങ്ങുന്നതിന് കാരണമാകുന്നു. എന്നാൽ വലിയ ചെലവില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകളിലൂടെ ചുണ്ടിനെ ഭംഗിയുള്ളതാക്കി മാറ്റാൻ സാധിക്കും. ചുണ്ടിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് ഈ പൊടിക്കൈകൾ.

  • ഒരു സ്‌പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവെണ്ണയും അര സ്‌പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം. ശേഷം മൃദുവായി മസാജ്‌ ചെയ്യാം.
  • ഒരു ടീസ്‌പൂൺ ബദാം എണ്ണയിലേക്ക് അര ടീസ്‌പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഉറങ്ങുന്നതിന് മുൻപായി ചുണ്ടിൽ പുരട്ടുക.
  • നെയ്യ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ ചുണ്ടുകൾ പൊട്ടുന്നത് തടയാൻ കഴിയും. നെയ്യ് കിട്ടിയില്ലെങ്കിൽ വെളിച്ചെണ്ണയും ഉപയോഗിക്കാം.
  • വെള്ളരിക്ക നീരും റോസ്‌വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ഇരുണ്ട നിറം മാറാൻ സഹായിക്കും. എല്ലാ ദിവസവും രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾ ഭംഗിയുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു.
  • അൽപം പാൽപാടയിലേക്ക് നാരങ്ങാ നീരും ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കുക. ഇത് രാത്രി ഉറങ്ങുന്നതിന് മുൻപ് ചുണ്ടിൽ പുരട്ടുക.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRY SKIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY