SignIn
Kerala Kaumudi Online
Saturday, 25 July 2026 6.01 PM IST

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ രാവിലെയോ രാത്രിയോ ഡയറ്റിൽ ഉൾപ്പെടുത്തൂ

tryptophan-foods
പ്രതീകാത്മക ചിത്രം

മാനസിക സമ്മർദ്ദം നിങ്ങളുടെ മനസിനെ മാത്രമല്ല, ദഹനവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് പ്രമുഖ ആരോഗ്യവിദഗ്ധർ പറയുന്നത്. വിട്ടുമാറാത്ത സമ്മർദ്ദവും ടെൻഷനും അസിഡിറ്റി, ഗ്യാസ്, വയർ വീക്കം എന്നിവയ്ക്ക് കാരണമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ വെറുതെ ഭക്ഷണം മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല.

പകരം മാനസികാവസ്ഥ സുസ്ഥിരമാക്കുക, സന്തോഷം പ്രോത്സാഹിപ്പിക്കുക എന്നിവയുൾപ്പെടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഹോർമോണായ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള അഞ്ചുഭക്ഷണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1. കുതിർത്ത ബദാമും വാൽനട്ടും

ദിവസവും രാവിലെ 5 കുതിർത്ത ബദാം, രണ്ട് വാൽനട്ട്, ഒരു ബ്രസീൽ നട്ട് എന്നിവ കഴിക്കണം. ഇവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിനെ ശാന്തമാക്കുകയും വയറ്റിലെ ആസിഡിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

2. കുങ്കുമപ്പൂവും കറുത്ത ഉണക്കമുന്തിരിയും

എല്ലാദിവസവും രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ 4-5 കുങ്കുമപ്പൂവ് ഇതളുകളും 5 കറുത്ത ഉണക്കമുന്തിരിയും കുതിർത്ത് വച്ച് ആ വെള്ളം കുടിക്കണം. ഇത് വയറിന് തണുപ്പ് നൽകുന്ന ഒരു സ്വാഭാവിക ആന്റാസിഡായി പ്രവർത്തിക്കും.

3. നന്നായി പഴുത്ത നേന്ത്രപ്പഴം

നന്നായി പഴുത്ത നേന്ത്രപഴങ്ങളിൽ ട്രിപ്റ്റോഫാനും വിറ്റാമിൻ ബി6-ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ സന്തോഷം നൽകുന്ന സെറോട്ടോണിൻ ഹോർമോൺ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

4. പുഴുങ്ങിയ മധുരക്കിഴങ്ങ്

നന്നായി വേവിച്ച മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ട്രിപ്റ്റോഫാൻ അമിനോ ആസിഡ് എളുപ്പത്തിൽ തലച്ചോറിലെത്തി സെറോട്ടോണിൻ ആയി മാറാനും സഹായിക്കുന്നു.

5. കമോമൈൽ ചായയും മത്തങ്ങ വിത്തുകളും

കമോമൈൽ ചായയും മത്തങ്ങ വിത്തുകളും വയറ്റിലെ വീക്കം തടയാൻ ഏറെ മികച്ചതാണ്. ഇത് സമ്മർദം കുറയ്ക്കാനും ദഹനനാളത്തിലെ പേശികളെ അയയ്ക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും സഹായിക്കുന്നു.

English Summary

Experts warn chronic stress significantly impacts digestion, causing acidity, gas, and bloating. They recommend enhancing mental well-being and serotonin production by consuming tryptophan-rich foods. Specific dietary inclusions like soaked nuts, saffron, ripe bananas, sweet potatoes, and chamomile tea are suggested to alleviate digestive issues and mitigate stress.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRYPTOPHAN FOODS, ACIDITY RELIEF, HEARTBURN REMEDIES, ACIDITY FOOD TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY