SignIn
Kerala Kaumudi Online
Friday, 18 September 2026 6.47 PM IST

രണ്ട് വെണ്ടയ്ക്ക മാത്രം മതി: ചുളിവുകളും കറുത്തപാടുകളും മാറി മുഖം തിളങ്ങും

ladys-finger-facepack
പ്രതീകാത്മക ചിത്രം

മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പലപ്പോഴും ആത്മവിശ്വാസക്കുറവിന് ഇത് കാരണമാകാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ അടുക്കളയിലെ ഒരു സാധാരണ പച്ചക്കറി മതി, വെണ്ടയ്ക്ക. സൗന്ദര്യ സംരക്ഷണത്തിന് വെണ്ടയ്ക്ക ഉപയോഗിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമാണ്. എന്നാൽ ഇത് നൽകുന്ന ഗുണങ്ങൾ അത്ര നിസാരമല്ല.

വെണ്ടയ്ക്ക ഉപയോഗിച്ച് മുഖത്തെ ചുളിവുകൾ മാറ്റാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ,സി,കെ എന്നിവയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഇതിലെ സ്വാഭാവിക ജലാംശം വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖത്തെ കറുത്ത പാടുകൾ അകറ്റി തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. എന്നാൽ പലർക്കും എങ്ങനെയാണ് വെണ്ടയ്ക്ക ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. ചുളിവുകൾ മാറി മുഖം ഭംഗിയുള്ളതാകാൻ വെണ്ടയ്ക്ക ഫേസ്‌‌പാക്ക് മികച്ചതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.

വെണ്ടയ്ക്ക ഫേസ്‌‌പാക്ക് തയ്യാറാക്കുന്നവിധം

രണ്ടോ മൂന്നോ വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഇനി ഇത് അൽപ്പം വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് വേവിച്ചെടുക്കണം. തണുത്തതിന് ശേഷം വെണ്ടയ്ക്ക മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിലാക്കണം. ഈ പേസ്റ്റിലേയ്ക്ക് കുറച്ച് തക്കാളി നീരോ റോസ് വാട്ടറോ ചേർത്ത് ഇളക്കി യോജിപ്പിക്കണം.

ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിച്ച് 20 മുതൽ 30 മിനിറ്റ് വരെ വയ്ക്കണം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മുഖത്തെ ചുളിവുകൾ മാറി ചർമ്മം കൂടുതൽ മൃദുലവും യുവത്വമുള്ളതുമായി മാറുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരം മാത്രമാണ്. വ്യക്തികളുടെ ചർമ്മത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് ഫലങ്ങളിൽ വ്യത്യാസം വരാം. അലർജി പ്രശ്നങ്ങളുള്ളവർ ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. കൂടുതൽ സംശയങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിന്റെയോ ചർമ്മരോഗ വിദഗ്ദ്ധന്റെയോ ഉപദേശം തേടുക.

English Summary

Okra, a common vegetable, is highlighted for its skincare benefits, particularly in reducing facial wrinkles and spots. Experts indicate its vitamins and antioxidants enhance collagen production and moisturize skin. A recommended weekly okra face pack can improve skin texture and youthful appearance, though individual results may vary.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LADYS FINGER, LADYS FINGER FOR GLOWING SKIN, LADYS FINGER FACE PACK, WRINKLES AND DARK SPOTS, NATURAL SKIN CARE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY