വെയിലത്ത് എവിടെയെങ്കിലും പോയി തിരികെ വരുമ്പോൾ മിക്കവരെയും അലട്ടുന്ന പ്രാധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പ്. എത്രയൊക്കെ സൺസ്ക്രീൻ ഉപയോഗിച്ചാലും മുഖത്തെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സാധിക്കില്ല. എന്നാൽ അടുക്കളയിലെ വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച് ഇതിനൊരു മികച്ച പ്രതിവിധി കണ്ടെത്താനാകും. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ഒറ്റ ഉപയോഗത്തിൽ തന്നെ മികച്ച ഫലം നൽകുന്നതുമായ ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം.
ബീറ്റ്‌റൂട്ടിന്റെ പകുതിഭാഗം എടുത്ത് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കണം. ശേഷം ഇത് മിക്സിയിലിട്ട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ച് ജ്യൂസ് മാത്രം വേർതിരിച്ച് എടുക്കണം. ഈ ജ്യൂസിലേയ്ക്ക് ഒരു ടേബിൾ സ്‌പൂൺ റാഗിപ്പൊടി ചേർത്ത് കട്ടകളില്ലാതെ നന്നായി ഇളക്കിയോജിപ്പിക്കണം. ശേഷം ഈ മിശ്രിതം ചെറിയ തീയിൽ കുറുക്കി പേസ്റ്റ് രൂപത്തിലാക്കണം. ഇത് ചൂടാറിയ ശേഷം ചെറിയ ബോട്ടിലിലാക്കി ഫ്രിഡ്ജിൽവച്ചാൽ ഒരാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കാം.
ഉപയോഗിക്കുന്ന സമയത്ത്, തയ്യാറാക്കിവച്ചിരിക്കുന്ന പേസ്റ്റിലേയ്ക്ക് ഒരു ടേബിൾ സ്‌പൂൺ കട്ടത്തൈര് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. മുഖം കഴുകിയ ശേഷം ഈ ഫേസ്‌പാക്ക് മുഖത്തും കഴുത്തിലും കൈകളിലും നന്നായി തേച്ചുപിടിപ്പിക്കണം. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകികളയാം. ഇതിനുശേഷം മുഖം വരണ്ടുപോകാതിരിക്കാൻ ഏതെങ്കിലും നല്ലൊരു മോയിസ്ചറൈസർ കൂടി പുരട്ടാൻ മറക്കരുത്.
റാഗിപ്പൊടിയും ബീറ്റ്‌റൂട്ടും തൈരും ചേരുമ്പോൾ അത് ചർമ്മത്തിന് നിറവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖത്തെ കരിവാളിപ്പ്, പിഗ്മന്റേഷൻ എന്നിവ മാറ്റി ചർമ്മത്തിന്റെ ഭംഗി നിലനിർത്താൻ ഈ ഫേസ്‌പാക്ക് സ്ഥിരമായി ഉപയോഗിക്കുന്നതുവഴി സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
A Malayalam news report highlights a simple homemade face pack to combat sun-induced facial tanning and pigmentation. The pack, comprising beetroot, ragi powder, and curd, offers a natural remedy. Detailed preparation and application steps are provided for the easily stored mixture, which aims to restore skin glow and even tone, according to experts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |