
ഇന്നത്തെ ജീവിത ശൈലിയിൽ ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ എല്ലാവരെയും അലട്ടുന്ന ഒന്നാണ് മുടി കൊഴിച്ചിലും താരനും. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷത്തിലെ പൊടി, ഉറക്കക്കുറവ്, മാനസിക സമർദം, ഹെയർ പ്രോഡക്ടുകളുടെ അമിത ഉപയോഗം ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ മോശമാകാൻ കാരണമായേക്കാം. ചെറിയ താരനായി തുടങ്ങുന്ന പ്രശ്നം പിന്നീട് അമിത മുടികൊഴിച്ചിലിലേക്കും തലയോട്ടിയിലെ ചർമത്തിന്റെ ഗുരുതര പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
സാധാരണയായി നേരിടുന്ന പ്രശ്നം താരനാണെങ്കിലും ഡ്രൈ സ്കാൽപ്പ് (വരണ്ട തലയോട്ടി) എന്ന അവസ്ഥയും കൂടുതലായി കാണപ്പെടാറുണ്ട്. താരനും ഡ്രൈ സ്കാൽപ്പും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെങ്കിലും പലരും ഡ്രൈ സ്കാൽപ്പിനെ താരനായി കണക്കാക്കാറുണ്ട്. ഇവ രണ്ടും വ്യത്യസ്തമാണ് മാത്രമല്ല ഇവ ഒരേ രീതിയിലല്ല ചികിത്സിക്കേണ്ടതും.
താരനും ഡ്രൈ സ്കാൽപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ
താരൻ അമിതമായ എണ്ണമയം കൊണ്ടോ ഫംഗസ് ബാധ കൊണ്ടോ ഉണ്ടാകുമ്പോൾ ഡ്രൈ സ്കാൽപ് തലയോട്ടിയിലെ ഈർപ്പത്തിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. ഡ്രൈസ്കാൽപ്പ് ആണെങ്കിൽ ചെറിയ വെളുത്ത പൊടിപോലെയുള്ള അടരുകളായിരിക്കും തലയോട്ടിയിൽ ഉണ്ടാകുക. എന്നാൽ താരന് വെളുത്തതോ മഞ്ഞകലർന്നതോ ആയ നിറത്തിലും എണ്ണമയമുള്ളതുമായ അടരുകളാണ് കാണപ്പെടുന്നത്.
തലയോട്ടിയും മുടിയും വളരെ വരണ്ടതായും മുടി എളുപ്പത്തിൽ പൊട്ടിപ്പോകുന്നതായും അനുഭവപ്പെടുന്നത് സാധാരണയായി ഡ്രൈസ്കാൽപ്പ് എന്ന അവസ്ഥയിലാണ്. തലയോട്ടിയിലും മുടിയിലും അമിതയായി എണ്ണമയം കാണപ്പെടുകയും മേൽപ്പറഞ്ഞ നിറത്തിൽ അടരുകൾ കാണപ്പെടുകയും ചെയ്യുന്നെങ്കിൽ അത് താരന്റെ ലക്ഷണമാകാം.
ഡ്രൈസ്കാൽപ്പ് എന്ന അവസ്ഥയിൽ എണ്ണയോ മോയ്സ്ചറൈസറോ പുരട്ടിയാൽ തലയോട്ടിക്ക് ആശ്വാസം ലഭിക്കുകയും അടരുകൾ മാറുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ താരനാണെങ്കിൽ എണ്ണ പുരട്ടുമ്പോൾ താരന്റെ അളവ് കൂടാനാണ് സാദ്ധ്യത.
പരിഹാര മാർഗം
താരനും ഡ്രൈ സ്കാൽപ്പും മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗം ശരിയായ ഷാംപൂ തിരഞ്ഞെടുക്കലും തലയോട്ടിക്ക് അനുയോജ്യമായ എണ്ണകൾ ഉപയോഗിക്കലുമാണ്. ഡ്രൈസ്കാൽപ്പ് ഉള്ളവർ സൾഫേറ്റ് ഇല്ലാത്തതും മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ളതുമായ ഷാംപൂകൾ ആണ് ഉപയോഗിക്കേണ്ടത്.
എന്നാൽ താരൻ ഉള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം കീറ്റോകോണസോൾ, സെലീനിയം സൾഫൈഡ്, സിങ്ക് പൈറിത്തിയോൺ എന്നിവ അടങ്ങിയ ഷാംപൂകൾ ആഴ്ചയിൽ 2-3 തവണയാണ് ഉപയോഗിക്കേണ്ടത്. തീർത്തും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഷാംപൂകൾ ഉപയോഗിക്കാവൂ.
പ്രകൃതിദത്ത പരിഹാരങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |