SignIn
Kerala Kaumudi Online
Saturday, 03 October 2026 12.27 AM IST

വീട്ടിലെ വായു ശുദ്ധമാക്കും,​ ഈ നാല് ചെടികൾ ഉപയോഗിച്ച് നോക്കൂ

plants-

വീടിനുള്ളിൽ ശരിയായ വായുസഞ്ചാരവും ശുദ്ധവായുവും ഉറപ്പാക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വീട്ടിലെ വായു ശുദ്ധമാക്കാൻ സഹായിക്കുന്ന ചില ഇൻഡോർ ചെടികൾ ഉണ്ട്. ഫാനുകൾ,​ തുറന്ന ജനാലകൾ. എയർ പ്യൂരിഫയറുകൾ എന്നിവയ്ക്ക് പകരം നിൽക്കാൻ ഇത്തരം ചെടികൾക്ക് കഴിയില്ലെങ്കിലും ജലാശം പുറത്തുവിടുന്ന ട്രാൻസ്പിറേഷൻ പ്രക്രിയയിലൂടെയും വാതകവിനിമയത്തിലൂടെയും വീടിനുള്ളിലെ അന്തരീക്ഷം കൂടുതഷ സുഖരമാക്കാൻ് ഇവ ഉപകരിക്കും.

ഇത്തരത്തിൽ വീട്ടിനുള്ളിൽ വളർത്താൻ അനുയോജ്യമായ നിരവധി ഇൻഡോർ പ്ലാന്റുകളുണ്ട്. അവയുടെ ഇലകളുടെ ഘടന. വളർച്ചാരീതി,​ കുറഞ്ഞ വെളിച്ചത്തിലും വളരാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ചില ചെടികൾ വീടിനുള്ളിൽ അനുയോജ്യമാണ്. വീട്ടിലേക്ക് പച്ചപ്പ് കൊണ്ടുവരുന്ന ചില ചെടികൾ പരിചയപ്പെടാം.

1. സ്നേക്ക് പ്ലാന്റ്

വളരെ കുറച്ച് പരിചരണം മാത്രം ആവശ്യമായ ജനപ്രിയ ഇൻഡോർ ചെടികളിലൊന്നാണ് സ്നേക്ക് പ്ലാന്റ്. നീളവും കുത്തനെയുമുള്ള ഇലകളായതിനാൽ വളരെ കുറച്ചു സ്ഥലം മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. .രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നതിനാൽ കിടപ്പുമുറി,​ ഇടനാഴികൾ,​ ചെറിയ മുറികളുടെ കോണുകൾ എന്നിവിടങ്ങളിൽ വയ്ക്കാൻ അനുയോജ്യമാണ്.

2. സ്പൈഡർ പ്ലാന്റ്

നിളത്തിൽ വളഞ്ഞിറങ്ങുന്ന ഇലകളും പുതിയ ചെറുചെടികൾ ഉണ്ടാകുന്നതും സ്പൈഡർ പ്ലാന്റിനെ ആകർഷകമാക്കുന്നു. തൂക്കിയിടുന്ന ചട്ടികളിലും ഷെൽഫുകളിലും ഇത് വളർത്താൻ മികച്ചതാണ്. മറ്റ് ചെടികളെപ്പോലെ സ്‌പൈഡർ പ്ലാന്റും ട്രാൻസ്പിറേഷൻ വഴി ഇലകളിൽനിന്ന് ജലാംശം പുറത്തുവിടുന്നു.

3. പീസ് ലില്ലി


വിശാലമായ കടുംപച്ച ഇലകളാണ് പീസ് ലിലിയുടെ പ്രധാന പ്രത്യേകത. ട്രാൻസ്പിറേഷൻ വഴി ഇലകളിൽനിന്ന് ജലാംശം പുറത്തുവിടുന്നതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം വർധിപ്പിക്കാൻ ഇത് സഹായിക്കും. മനോഹരമായ ഇലകളും ഒതുങ്ങിയ വളർച്ചാരീതിയും പരോക്ഷമായ വെളിച്ചത്തിലും വളരാനുള്ള കഴിവും കാരണം വീടിനുള്ളിൽ വളർത്താൻ ഏറെ അനുയോജ്യമായ ചെടിയാണിത്.

4. റബർ പ്ലാന്റ്
വലുതും തിളക്കമുള്ളതുമായ ഇലകളും മരത്തിന്റെ രൂപത്തിലുള്ള വളർച്ചയുമാണ് റബർ പ്ലാന്റിന്റെ പ്രത്യേകത. വിശാലമായ ഇലകൾ പ്രകാശസംശ്ലേഷണം, വാതകവിനിമയം, ട്രാൻസ്പിറേഷൻ തുടങ്ങിയ സ്വാഭാവിക പ്രക്രിയകൾക്ക് സഹായകമാകുന്നു. വെളിച്ചം ലഭിക്കുന്ന ജനലിനരികിലോ സ്വീകരണമുറിയുടെ ഒരു കോണിലോ ഇടനാഴിയിലോ റബർ പ്ലാന്റ് വയ്ക്കുന്നതാണ് ഭംഗി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY