SignIn
Kerala Kaumudi Online
Friday, 02 October 2026 10.38 PM IST

വിഷമൊന്നുമില്ലാത്ത നല്ല ഫ്രഷ് പച്ചക്കറി വിളവെടുത്ത് കുട്ടികൾ, വിൽപന വൻ ഹിറ്റ്

vegitable-harvest
പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ കൊയ്‌തെടുത്ത പച്ചക്കറി

കാട്ടാക്കട: പരുത്തിപ്പള്ളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ സ്‌കൂൾ മട്ടുപ്പാവിൽ 600 ചെടിച്ചട്ടികളിൽ നട്ടും നനച്ചും കൊയ്‌തെടുത്തത് നൂറുമേനി വിളവ്. വെണ്ടയും കത്തിരിയും വഴുതനയും പയറും പച്ചമുളകും സാലഡ് വെള്ളരിയും വ്ലാത്താങ്കര ചീരയുമൊക്കെ സ്‌കൂൾ മട്ടുപ്പാവിൽ തഴച്ചുവളർന്നു.വിളവെടുപ്പ് കാലമായപ്പോൾ കുട്ടകൾ നിറയെ പച്ചക്കറികൾ. സ്‌കൂൾ കാമ്പൗണ്ടിൽ ഒരു 'കർഷകചന്ത' തുറന്ന് അതിലൂടെയാണ് കച്ചവടം. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്ഥിരം കസ്റ്റമേഴ്സായതോടെ വിഷമില്ലാത്ത പച്ചക്കറികൾ വാങ്ങാനെത്തുന്ന സമീപവാസികൾക്കുപോലും പച്ചക്കറികൾ തികയുന്നില്ലെന്ന് കുട്ടികൾ പറയുന്നു.


വ്ലാത്താങ്കര ചീരയ്ക്കാണ് ആവശ്യക്കാരേറെ.വിത്തും വളവും നടീൽ ഉത്പന്നങ്ങളും കുറ്റിച്ചൽ കൃഷി ഓഫീസിൽ നിന്ന് സൗജന്യമായാണ് നൽകിയത്.കർഷകചന്തയിൽ നിന്നുകിട്ടുന്ന ലാഭം എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന സേവനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. സ്‌കൂൾ പ്രിൻസിപ്പൽ എസ്.വി.രതീഷ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൾ നിസാർ,കുറ്റിച്ചൽ കൃഷിഓഫീസർ വിജയകുമാരൻ,സീനിയർ അസിസ്റ്റന്റ് പ്രവീൺ,മുഹമ്മദ് നൗഷാദ്,വി.എസ്.ഷിനു എന്നിവരാണ് കുട്ടികർഷകർക്ക് കൃഷിയുടെ നല്ലപാഠം പകർന്നുനൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEGITABLES, KATTAKKADA, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY