കൽപ്പറ്റ: ചുട്ടുപൊളളുന്ന ചൂടിൽ വെള്ളം കുടിപ്പിച്ച് ചെറുനാരങ്ങ വില. ചെറുനാരങ്ങയുടെ വില 230 കടന്ന് കുതിച്ചുയരുകയാണ്.
ജില്ലയിലെ മൊത്തവ്യാപാരകേന്ദ്രങ്ങളിൽ കിലോയ്ക്ക് 220 മുതൽ 250 രൂപ വരെയാണ് വില. ചില്ലറ വിപണിയിൽ ഇത് 260 ന് മുകളിലാണ് വില. ഓണക്കാലത്ത് കിലോയ്ക്ക് 120 മുതൽ 180 രൂപ വരെ ഉണ്ടായിരുന്നതാണ് ഓണം കഴിഞ്ഞിട്ടും വില കൂടുകയാണ്. വലുപ്പമുള്ള ഒരു നാരങ്ങയ്ക്ക് 10 രൂപയിലധികം നൽകേണ്ട സ്ഥിതിയാണ്.
കേരളത്തിലേക്ക് ആവശ്യമായ ചെറുനാരങ്ങ കൂടുതലായും ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. അവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതും തുടർച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് വിലവർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം നാരങ്ങവെള്ളം, സർബത്ത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 60 രൂപയായതോടെ പല കടയുടമകളും നാരങ്ങവെള്ളത്തിന്റെ വില കൂട്ടി. പലരും വെള്ളം നിർത്തി. ഉത്പാദനം കുറവുള്ളതിനാൽ തന്നെ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |