SignIn
Kerala Kaumudi Online
Friday, 14 August 2026 1.16 PM IST

ഒരുലക്ഷം രൂപ ശമ്പളമുള്ള യുവാക്കൾ ജീവിക്കാൻ കടം വാങ്ങുന്നു? നിങ്ങൾക്കുണ്ടോ ഈ ശീലങ്ങൾ, അറിയണം 5 കാര്യങ്ങൾ

financial-freedom
പ്രതീകാത്മക ചിത്രം

മനുഷ്യർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം. എന്നാൽ എന്താണ് സാമ്പത്തിക സ്വാതന്ത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു മാസം ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നതാണോ? സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ ഭാവിയിലേക്ക് നിങ്ങൾ എത്രമാത്രം സമ്പാദിക്കുന്നു, ചെലവുകൾ നിയന്ത്രിക്കുന്നു, എത്ര കടം വാങ്ങുന്നു, വിരമിക്കൽ കാലയളവ് ആകുമ്പോഴേക്കും എത്ര സേവിംഗ് ഉണ്ടാക്കുന്നു എന്നൊക്കെയാണ് സാമ്പത്തിക സ്വാതന്ത്യത്തിന്റെ മാനദണ്ഡങ്ങൾ. ഒരാൾ മാസം ഒരുലക്ഷം സമ്പാദിക്കുന്നുണ്ടെങ്കിലും, ജീവിക്കാനുള്ള ചെലവുകൾക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നുണ്ടെങ്കിൽ അവർ ഇപ്പോഴും സ്വതന്ത്രരല്ല എന്നാണ്.

ഉദാഹരണത്തിന് പ്രതിമാസം 1.2 ലക്ഷം രൂപ വരുമാനമുള്ള യുവാവിന് ഇഎംഐകൾ, ഒന്നിലധികം വായ്പകൾ, ഉയർന്ന പ്രതിമാസ ചെലവുകൾ, നിക്ഷേപം ഇല്ലാത്തതുമായ ഒരാളാണെന്ന് കരുതുക. എന്നാൽ 70,000 രൂപ പ്രതിമാസ ശമ്പളമുള്ള യുവാവ് വിരമിക്കൽ കാലയളവിന് വേണ്ടി എല്ലാം മാസവും നിക്ഷേപം നടത്തുന്നു. വായ്പകളോ ഇഎംഐകളോ ഇല്ല. കുറഞ്ഞ ചെലവുകൾ മാത്രം. ഇവരിൽ ആർക്കാണ് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുക?

ഒരു ലക്ഷം രൂപ സമ്പാദിച്ചാലും നിങ്ങൾക്ക് സാമ്പത്തികമായി സ്വതന്ത്രനാകാൻ പര്യാപ്തമാകാത്തതിന്റെ അഞ്ച് കാരണങ്ങളുടെ എന്തൊക്കെയാണെന്ന് പരിശോധിക്കാം?

1, കൂടുതൽ വരുമാനം കൂടുതൽ ചെലവുകൾ

മികച്ച ശമ്പളമുള്ള ഒരാൾ സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കുന്നുണ്ടെങ്കിൽ, ശമ്പളം വർദ്ധിക്കുന്നതിന് അനുസരിച്ച് ജീവിതശൈലിയും മെച്ചപ്പെടുത്തുന്നു എന്നതാണ്. വർദ്ധിച്ച ശമ്പളത്തിന്റെ ഭൂരിഭാഗവും ആഡംബരത്തിന് വേണ്ടിയും ഷോപ്പിംഗിന് വേണ്ടിയും ചെലവാക്കുന്നു. ഇതോടൊപ്പം പുതിയ ഗാഡ്‌ജെറ്റുകൾ, അവധിക്കാല യാത്രകൾ, കാറുകൾ എന്നിവ സ്വന്തമാക്കാൻ ചെലവാക്കുന്നുണ്ടെങ്കിൽ അയാൾക്ക് ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കില്ല.

2. എമർജെൻസി ഫണ്ട്

ഒരാൾക്ക് എപ്പോഴാണ് ജോലി നഷ്ടപ്പെടുകയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യം നേരിടാൻ ഒരു എമർജെൻസി ഫണ്ട് സൂക്ഷിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ സാമ്പത്തിക ബഡ്ജറ്റ് താളം തെറ്റിയേക്കും. അതുകൊണ്ട് നിങ്ങളുടെ ആറ് മാസത്തെ ശമ്പളമെങ്കിലും എമർജെൻസി ഫണ്ടായി മാറ്റിവയ്ക്കണം. പ്രതിമാസം നിങ്ങൾ ഒരു ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്ന് കരുതുക, എന്നാൽ ഒരു അടിയന്തര സാഹചര്യത്തിൽ പണം കടം വാങ്ങേണ്ടി വന്നാൽ നിങ്ങൾ ഇപ്പോഴും സാമ്പത്തികമായി ആശ്രയിക്കുന്നുണ്ട് എന്നാണ് അർത്ഥം.

3, ഇഎംഐ

നിങ്ങൾ മികച്ച വരുമാനം നേടുന്നുണ്ടെങ്കിലും വരുമാനത്തിന്റെ ഭൂരിഭാഗവും ഇഎംഐകളിലേക്ക് പോകുന്നുണ്ടെങ്കിൽ നിങ്ങൾ സാമ്പത്തികമായി ശക്തനാകണമെന്നില്ല. കാർ ലോൺ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, വ്യക്തിഗത വായ്പ എന്നിവയിലേക്ക് നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ ഭൂരിഭാഗവും പോയേക്കാം. ഈ സാഹചര്യത്തിൽ നിക്ഷേപത്തിന് പണം ഇല്ലാതെ അവശേഷിക്കും. സാമ്പത്തിക ആസൂത്രണം കരിയറിന്റെ തുടക്കത്തിൽ ആരംഭിച്ചില്ലെങ്കിൽ ഭാവിയിൽ നിങ്ങൾ സാമ്പത്തികമായി ആശ്രയിക്കേണ്ട അവസ്ഥയിലായേക്കാം.

4, ഇൻഷുറൻസ്

സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു വ്യക്തി ഏറ്റവും ആദ്യം എടുക്കേണ്ട തീരുമാനങ്ങളിൽ ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ. അപ്രതീക്ഷിതമായ ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായാൽ നിങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഭാഗം അപ്രത്യക്ഷമായേക്കാം. അതുകൊണ്ടാണ് ഇൻഷുറൻസ് സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കുന്നത്.

5, സാമ്പത്തിക ലക്ഷ്യം

എപ്പോഴും ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കണം. നിങ്ങളുടെ നിലവിലെ ചെലവുകൾ, വിരമിക്കൽ കാലയളവിൽ ചെലവുകൾ എന്തൊക്കെയായിരിക്കും, ജോലിയുള്ള സമയത്ത് വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, എമർജെൻസി ഫണ്ട് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം നടപ്പാക്കേണ്ടതുണ്ട്. ഓരോ മാസാവസാനവും നിങ്ങളുടെ കൈയിൽ ശേഷിക്കുന്ന പണം എത്രയാണെന്ന് കൃത്യമായി വിലയിരുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCIAL FREEDOM, ONE LAKH SALARY, SALARY MONEY MANAGEMENT, FINANCIAL INDEPENDENCE, PERSONAL FINANCE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY