SignIn
Kerala Kaumudi Online
Friday, 17 July 2026 8.02 PM IST

സാധാരണ ചിക്കൻകറി കഴിച്ച് മടുത്തോ? ഇതൊന്ന് ചേർത്താൽ രുചി ഇരട്ടിക്കും

chicken-curry

ഇന്ന് മിക്കവാറും വീടുകളിൽ ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും ചിക്കൻകറി തയ്യാറാക്കാറുണ്ട്. പതിവായി ഒരേ രീതിയിലായിരിക്കും എല്ലാവരും ഉണ്ടാക്കുന്നത്. അതിനാൽതന്നെ മടുപ്പ് തോന്നാനുള്ള സാദ്ധ്യതയും ഏറെയാണ്. എന്നാൽ ചിക്കൻകറി വ്യത്യസ്തമാക്കാനുള്ള സൂത്രവിദ്യകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഈ ടിപ്പുകൾ അറിഞ്ഞാൽ ചിക്കൻകറിയോട് ആരും നോ പറയുകയില്ല.

  1. തൈര്

തൈര് ചിക്കൻ കറിക്ക് സ്വാഭാവികമായ ക്രീമി രുചിയും പുളിയും നൽകുന്നു. ഇത് കറിയുടെ മസാലക്കൂട്ടുകളെ ബാലൻസ് ചെയ്യും. ചിക്കനെ മൃദുലമാക്കാനും തൈര് സഹായിക്കും.

2. കസൂരി മേത്തി

ഇത് കറിക്ക് കയ്പ്പ്-മധുര രുചി നൽകുന്നു. കറി തയ്യാറാക്കി ഏറ്റവും അവസാനം ഒരുനുള്ള് കസൂരി മേത്തി ചേർക്കാം.

3. കടുകെണ്ണ

കടുകെണ്ണ കറിയുടെ രുചിതന്നെ മാറ്റിമറിക്കുന്നു. മൊത്തത്തിൽ രുചി വർദ്ധിപ്പിക്കുന്നു.

4. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്

ഒരു സ്‌പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചിക്കൻ കറിയുടെ രുചി കൂട്ടുമെന്ന് മാത്രമല്ല ദഹനപ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യുന്നു.

5. ബദാം - കശുവണ്ടി പേസ്റ്റ്

ചിക്കൻ കറിക്ക് റിച്ച് ടേസ്റ്റ് നൽകുമെന്ന് മാത്രമല്ല, ക്രീമി - തിക്ക് ടെക്സ്ച്ചറും നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN CURRY, RECIPE, TASTE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY