പ്രഭാതഭക്ഷണത്തിന് എന്തുണ്ടാക്കണമെന്ന ആശങ്ക പലർക്കുമുണ്ട്. ആരോഗ്യകരവും അതേസമയം എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവമാണ് ഓട്സ് ഇഡ്ഡലി. സാധാരണ ഇഡ്ഡലിയേക്കാൾ വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കാവുന്ന ഇത് തിരക്കുള്ള ദിവസങ്ങളിൽ മികച്ചൊരു ബ്രേക്ക്‌ഫാസ്റ്റ് ഓപ്ഷനാണ്.
ഓട്സ് പ്രധാന ചേരുവയായതിനാൽ അരിയുടെ അളവ് കുറയ്ക്കാനും ഭക്ഷണത്തിൽ വൈവിദ്ധ്യം കൊണ്ടുവരാനും ഈ ഇഡ്ഡലി സഹായിക്കും. ഏറ്റവും പ്രധാനമായി മാവ് അരയ്ക്കുകയോ മണിക്കൂറുകളോളം പുളിപ്പിക്കാൻ വയ്ക്കുകയോ വേണ്ട എന്നതാണ് ഈ ഇഡ്ഡലിയുടെ പ്രത്യേകത.
ആദ്യം ഒരു കപ്പ് ഓട്സ് ചെറുതായി വറുത്തെടുത്ത് തണുപ്പിച്ച ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് റവ ചേർക്കാം. ആവശ്യത്തിന് തൈരും വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കുക.
ഇനി രുചി കൂട്ടാൻ ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് താളിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റ്, ഉള്ളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം തയ്യാറാക്കിയ ഓട്സ് മാവിലേക്ക് ചേർക്കാം.
മാവ് ഏകദേശം10 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കാം. ഇഡ്ഡലി മാവ് വളരെ കട്ടിയാണെങ്കിൽ അൽപം വെള്ളം ചേർത്ത് ക്രമീകരിക്കാം.
അവസാനം ഇഡ്ഡലി തട്ടിൽ അൽപം എണ്ണ പുരട്ടി മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. ഏകദേശം 10-12 മിനിട്ടിനുള്ളിൽ ചൂടുള്ള ഓട്സ് ഇഡ്ഡലി തയ്യാറാകും.
കാരറ്റിന് പുറമെ ബീൻസ്, ഗ്രീൻപീസ്, മല്ലിയില എന്നിവയും മാവിൽ ചേർക്കാം. കുറച്ചുകൂടി മൃദുവായ ഇഡ്ഡലി വേണമെങ്കിൽ തൈരിന്റെ അളവ് ക്രമീകരിക്കാം.
This article provides an easy and healthy oats idli recipe, perfect for a quick breakfast without traditional grinding or fermentation. It involves roasting oats, mixing with semolina, curd, and water, then incorporating tempered spices and vegetables. The batter is rested briefly before steaming for 10-12 minutes, offering a convenient and nutritious meal option for busy mornings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |