SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.45 PM IST

ഓണത്തിന് ഡയറ്റ് തെറ്റുമെന്ന പേടി വേണ്ട,​ 'താമരപ്പായസം' വച്ചാൽ മതിയാവോളം കഴിക്കാം

payasam
പ്രതീകാത്മക ചിത്രം

ഓണസദ്യ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്. സദ്യയിലെ പായസം ആണ് പലർക്കും പ്രിയം. എന്നാൽ പായസം മതിയാവോളം കഴിച്ചാൽ ഇതുവരെ പിന്തുടർന്നുവന്ന ഡയറ്റ് തെറ്റുമെന്ന പേടിയാണ് ചിലർക്ക്. അട,കടല, പാലട തുടങ്ങിയ പായസങ്ങളിലെല്ലാം കാർബോഹൈഡ്രേറ്റ് ആണ് കൂടുതൽ. രുചി ആസ്വദിച്ച് ഇഷ്ടംപോലെ കഴിക്കാമെന്ന് വിചാരിച്ചാൽ അത് ശരീരത്തിന് ആരോഗ്യകരമാകില്ല.

സ്വാദിനൊപ്പം പോഷകഗുണങ്ങളും അടങ്ങിയ 'താമരപ്പായസം' ഓണത്തിന് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് താമരവിത്ത് (മഖാന). പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഇത്. ഇത് പ്രമേഹം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

താമര വിത്ത്-ഒരു കപ്പ്

പഞ്ചസാര- ആവശ്യത്തിന്

നെയ്യ്- 2 ടേബിൾ സ്പൂൺ

പാൽ- 1 ലിറ്റർ

വറുത്ത സേമിയ- കാൽ കപ്പ്

ഏലയ്ക്കാ പൊടി-കുറച്ച്

കശുവണ്ടി,​ ഉണക്കമുന്തിരി - ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യം താമരവിത്ത് ഒരു പാനിലിട്ട് ചെറുതായി വറുത്തെടുക്കുക. ചൂട് മാറിയതിനുശേഷം അതിൽ നിന്ന് പകുതി മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇവ രണ്ടും മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ആദ്യം കുറച്ച് പഞ്ചസാര കാരമലൈസ് ചെയ്യണം. അതിലേക്ക് കുറച്ച് നെയ് ഒഴിച്ചതിന് ശേഷം ആവശ്യമായ പാൽ ഒഴിക്കണം.

പാൽ തിളച്ചുവരുമ്പോൾ അതിലേക്ക് പൊടിച്ച താമരവിത്ത് (മഖാന) വറുത്ത സേമിയ, പഞ്ചസാര എന്നിവ ചേർക്കുക. പായസം അൽപം കട്ടിയാകുന്നതുവരെ നന്നായി തിളപ്പിക്കുക. അവസാനം മാറ്റിവച്ചിരിക്കുന്ന വറുത്ത മഖാനയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

മറ്റൊരു പാനിൽ അൽപം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇവ പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

(പഞ്ചസാര ആവശ്യാനുസരണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക)​

English Summary

Onam feast is incomplete without payasam, but traditional varieties are often high in carbohydrates. Makhana payasam is a nutritious alternative, containing protein, fibre, antioxidants and magnesium. To prepare it, roast and powder half the makhana, then boil it with caramelised sugar, ghee, milk, roasted vermicelli and sugar. Finish with whole makhana, cardamom, fried cashews and raisins.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EASY PAYASAM, PAYASAM RECIPE, ONAM SPECIAL PAYASAM, MAKHANA PAYASAM, HEALTHY PAYASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY