SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.33 PM IST

അരി കുതിർത്ത് അരയ്ക്കാതെ നല്ല മൃദുലമായ ഉണ്ണിയപ്പം തയ്യാറാക്കാം; വെറും പത്തുമിനിട്ട് മതി

unniyappam

കേരളീയരുടെ തനതായ പലഹാരമാണ് ഉണ്ണിയപ്പം. ചായക്കടിയായും ആഘോഷങ്ങൾക്കും അമ്പലങ്ങളിലുമെല്ലാം ഉണ്ണിയപ്പം തയ്യാറാക്കാറുണ്ട്. അരി കുതിർത്ത് അരച്ചാണ് സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഈ രീതിയിൽ അല്ലാതെ തന്നെ ഉണ്ണിയപ്പം എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം.

ചേരുവകൾ

അരിമാവ് - ഒന്നര കപ്പ്

പൂവൻ പഴം - രണ്ട്

ശർക്കര പാനി - ഒരു കപ്പ്

തേങ്ങ ചിരകിയത് - കാൽ കപ്പ്

എള്ള് - രണ്ട് ടീസ്‌പൂൺ

എണ്ണ, നെയ്യ്, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിമാവിൽ തേങ്ങ ചിരകിയതും പഴവും അൽപം നെയ്യും കുറച്ച് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കാം. ശേഷം ശർക്കര പാനി ചേർത്ത് ഇളക്കിയെടുക്കണം. ഇതിൽ എള്ളും തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വഴറ്റിയതും ചേർത്തിളക്കാം. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ നിറച്ച് മാവ് കോരിയൊഴിച്ച് വറുത്തെടുക്കാം. നല്ല മൃദുലവും രുചികരവുമായ ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNNIYAPPAM, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY