SignIn
Kerala Kaumudi Online
Monday, 27 July 2026 7.07 PM IST

അമ്മയ്‌ക്ക് മകളുടെ സ്‌നേഹസമ്മാനം; ഹൃദയം കീഴടക്കി നാലുവയസുകാരി കൽക്കി, വൈറലായി നടി അഭിരാമിയുടെ പിറന്നാൾ ചിത്രങ്ങൾ

abhirami
അഭിരാമിയും മകൾ കൽക്കിയും

അത്രമേൽ പ്രിയപ്പെട്ടവർക്കായി കുട്ടികൾ സമ്മാനങ്ങൾ തയ്യാറാക്കുന്നത് കണ്ടിട്ടില്ലേ? വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലെങ്കിലും അവർക്ക് കൗതുകവും ഇഷ്‌ടവും തോന്നുന്ന സാധനങ്ങൾ ചേർത്തുവച്ച് അവർ നൽകുന്ന സമ്മാനങ്ങൾക്ക് എപ്പോഴും മൂല്യം അൽപം കൂടുതലായിരിക്കും. അത്തരത്തിൽ അമ്മയുടെ പിറന്നാളിന് വീട്ടിലെ ചെടികളിൽനിന്ന് പറിച്ചെടുത്ത പൂക്കൾ ചേർത്തുവച്ച് ബൊക്കെയുണ്ടാക്കി നൽകിയ ഒരു കുഞ്ഞുമിടുക്കിയാണ് സോഷ്യൽ മീഡിയയുടെ സ്‌നേഹം പിടിച്ചുപറ്റുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി അഭിരാമിയുടെ മകൾ കൽക്കിയാണ് ഈ കൊച്ചുമിടുക്കി. തന്റെ പിറന്നാളിന് മകൾ സ്വന്തമായി സമ്മാനം തയ്യാറാക്കി നൽകുന്നതിന്റെയും കേക്കുണ്ടാകാൻ ഒപ്പം കൂടുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും താരം തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

'കൈകൊണ്ട് നിർമ്മിച്ച ഒരു പൂച്ചെണ്ട്, ഒരു പുതിയ കേക്ക്, ഒപ്പം നാലുവയസുകാരിയിൽനിന്ന് കിട്ടുന്ന 200 ചുംബനങ്ങളും 'ഹാപ്പി ബർത്ത്‌ഡേ മമ്മാ' എന്ന സ്‌നേഹനിർഭരമായ വിളിയും' ഇതെല്ലാം ചേരുമ്പോൾ അതൊരു മികച്ച ജന്മദിനമായി മാറുന്നു'- അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ചു. പിറന്നാൾ ആശംസകൾ അറിയിച്ചവർക്കെല്ലാം താരം നന്ദിയും അറിയിക്കുന്നുണ്ട്.

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഭിരാമി. 2009ൽ വിവാഹിതയായ അഭിരാമി ഭർത്താവ് രാഹുലുമായി ചേർന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. അഭിരാമി തന്നെയാണ് കൽക്കിയുടെ വരവോടെ അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. 2023 ലാണ് കുഞ്ഞിന്റെ മുഖം ആരാധകർക്ക് പരിചയപ്പെടുത്തിയത്.

English Summary

Actress Abhirami won hearts after sharing a touching birthday surprise from her four-year-old daughter, Kalki. The little girl made a handmade flower bouquet using blooms from their garden, helped bake a birthday cake, and showered her mother with kisses. Abhirami called it her "perfect birthday" and thanked everyone for their warm wishes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KID, FAMILY, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY