SignIn
Kerala Kaumudi Online
Sunday, 07 June 2026 4.09 PM IST

കരിമ്പില്ലാതെ ഒരു 'കരിമ്പിൻ ജ്യൂസ്' ഉണ്ടാക്കിയാലോ? അഞ്ചുമിനിട്ടിൽ ഹെൽത്തി  ഡ്രിങ്ക്  റെഡി

juice

കരിമ്പ് ജ്യൂസ് കുടിക്കാൻ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. പക്ഷേ എപ്പോഴും കരിമ്പ് ജ്യൂസ് കുടിക്കണമെന്ന് തോന്നുമ്പോൾ കിട്ടിയെന്ന് വരില്ല. അപ്പോൾ കരിമ്പില്ലാതെ തന്നെ ഒരു കരിമ്പിൻ ജ്യൂസ് തയ്യാക്കിയാലോ? കരിമ്പ് ജ്യൂസ് പോലെ ഇതുമൊരു ഹെൽത്തി ഡ്രിങ്ക് തന്നെയാണ്.

ആവശ്യമായ സാധനങ്ങൾ

  1. ശർക്കര - മൂന്ന് ടേബിൾ സ്പൂൺ
  2. ഇഞ്ചി - ചെറിയ കഷ്ണം
  3. നാരങ്ങ നീര് - ഒരു ടേബിൾ സ്പൂൺ
  4. തണുത്തവെള്ളം - രണ്ട് ഗ്ലാസ്
  5. ചുക്ക് പൊടി - ഒരു നുള്ള്
  6. പുതിന ഇല - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര അൽപം വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. ഇനി ചെറിയ കഷ്ണം ഇഞ്ചിയെടുത്ത് നല്ലപോലെ ചതയ്ക്കുക. ശേഷം ഇ‌ഞ്ചി ചതച്ചതും നാരങ്ങ നീരും ചുക്ക് പൊടിയും നേരത്തെ തയ്യാറാക്കിവച്ച ശർക്കര കലക്കിയ വെള്ളത്തിൽ ചേർക്കണം (മധുരം വേണ്ടത് അനുസരിച്ച് ശർക്കര ചേർക്കാം). ഇതിലേക്ക് തണുത്ത വെള്ളവും ഐസ് കട്ട ചേർത്ത് മിക്സ് ചെയ്യുക. പുതിന ഇല ചേർത്ത് കുടിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTHY JUICE, JUICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY