SignIn
Kerala Kaumudi Online
Saturday, 03 October 2026 11.00 AM IST

വെയിലത്ത് വയ്ക്കേണ്ട, ഉണക്കമീൻ വീട്ടിൽ തന്നെ സിമ്പിളായി തയ്യാറാക്കാം; വയറുകേടാകുമോയെന്ന് ഇനി പേടിക്കേണ്ട

READ ENGLISH VERSION
dry-fish

വറുത്തും കറിവച്ചും കഴിക്കാൻ വളരെ രുചിയേറിയ ഒന്നാണ് ഉണക്കമീൻ. കപ്പ പുഴുക്ക്, പഴങ്കഞ്ഞി, ചോറ് എന്നിവയോടൊപ്പം ഉണക്കമീൻ ഫ്രൈ കൂടിയുണ്ടെങ്കിൽ സംഗതി കുശാലാണ്. എന്നാൽ ഉണക്കമീൻ വിശ്വസിച്ച് വാങ്ങി കഴിക്കാനാകില്ലെന്നതാണ് ഒരു പ്രശ്‌നം. മീൻ നല്ലപോലെ ഉണങ്ങിയിട്ടില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാവും. ഉണക്കമീനിൽ പൂപ്പൽ വന്നിട്ടുണ്ടെങ്കിലും വയറുകേടാകുന്നതിന് കാരണമാവും. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ഭയക്കാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഉണക്കമീൻ തയ്യാറാക്കിയാലോ?

വെയിലുകൊള്ളിക്കാതെ തന്നെ ഏത് മീനും ഉണക്കമീനാക്കി മാറ്റാമെന്നതാണ് ഈ സൂത്രവിദ്യയുടെ പ്രത്യേകത. ആദ്യം മീൻ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കണം. ഇനി ഒരു അടപ്പുപാത്രം എടുത്തതിനുശേഷം മീൻ കഷ്ണങ്ങൾ ഓരോന്നായി നിരത്തി വയ്ക്കാം. ഒന്നിന് മുകളിൽ ഒന്നായി വയ്ക്കരുത്. ശേഷം മീനിന്റെ എല്ലാഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ കല്ലുപ്പ് വിതറി കൊടുക്കണം. പൊടിയുപ്പിനെക്കാളും കല്ലുപ്പാണ് ഉണക്ക മീൻ തയ്യാറാക്കാൻ നല്ലത്.

ഇനി ഇതിന്റെ മുകളിലായി മീനുകൾ നിരത്തി ഉപ്പുനിറയ്ക്കാം. ഇത്തരത്തിൽ എല്ലാ മീനുകളും നിരത്താം. ഇനി പാത്രം അടച്ചതിനുശേഷം ഒരു ദിവസം മാറ്റിവച്ചിരിക്കണം. ശേഷം പാത്രം തുറക്കുമ്പോൾ ഉപ്പ് അലിഞ്ഞ് വെള്ളമായി മാറിയിരിക്കുന്നത് കാണാം. ഈ വെള്ളം മാറ്റിയതിനുശേഷം വീണ്ടും ഉപ്പ് വിതറികൊടുക്കണം. ഇനി പാത്രം അടച്ചുവച്ച് ആറോ ഏഴോ ദിവസം ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിക്കണം. ശേഷം പുറത്തെടുത്ത് മീനുകൾ കഴുകിയെടുത്തതിനുശേഷം ഫ്രൈ ചെയ്യുകയോ കറിവയ്ക്കുകയോ ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRY FISH, DRIED FISH, HOME MADE DRIED FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY