SignIn
Kerala Kaumudi Online
Thursday, 16 July 2026 1.24 PM IST

വീട്ടിൽ കപ്പയുണ്ടോ? തയ്യാറാക്കാം ഒരു പുത്തൻ പലഹാരം, വായിൽ രുചിയൂറും കൊള്ളിമിഠായി

kollimittai

കപ്പയും മീൻകറിയും എല്ലാക്കാലത്തും മലയാളികളുടെ ഇഷ്‌ടവിഭവങ്ങളാണ്. കപ്പപ്പുഴുക്കും, കപ്പപ്പുട്ടുമെല്ലാം മിക്കവരും കഴിച്ചിട്ടുണ്ടാകും. എന്നാൽ, കപ്പ ഉപയോഗിച്ച് തയ്യാറാക്കുന്ന മധുരവിഭവങ്ങൾ അങ്ങനെ അധികമാരും കഴിച്ചിട്ടുണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടമാകുന്ന ഒരു കിടിലൻ മിഠായി കപ്പ ഉപയോഗിച്ച് തയ്യാറാക്കാനാകും.

ചേരുവകൾ

  • കപ്പ (മരച്ചീനി)
  • തേങ്ങ ചിരകിയത്
  • ശർക്കര
  • ഏലക്കാപ്പൊടി

തയ്യാറാക്കുന്ന വിധം

ഒരു വലിയ കപ്പ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച്‌ കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഇത് അരച്ചെടുക്കുകയോ പൊടിയായി അരിഞ്ഞെടുക്കുകയോ ചെയ്യാം. ശേഷം വൃത്തിയുള്ള തുണിയിലിട്ട് പിഴിഞ്ഞെടുക്കാം. ഇങ്ങനെ ചെയ്‌താൽ കപ്പയിലെ പശപ്പ് മാറിക്കിട്ടും. ശേഷം ബാക്കികിട്ടുന്ന മരച്ചീനിക്കൊത്ത് ഒരു പാത്രത്തിലേക്കിട്ട് അതിൽ ഒരു കപ്പ് ശർക്കര, ചിരകിയ തേങ്ങ, ഏലയ്‌ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു വാഴയിലയെടുത്ത് അതിൽ ഈ മിശ്രിതം സിലിണ്ടർ ആകൃതിയിൽ പൊതിഞ്ഞെടുക്കുക. ഇഡലിപാത്രത്തിനുള്ളിൽ ഇവ ഒരോന്നായി പെറുക്കിവച്ച ശേഷം പത്ത് മിനിറ്റ് ആവികയറ്റിയാൽ നല്ല രുചികരമായ കൊള്ളി മിഠായി തയ്യാറായിക്കഴിഞ്ഞു. മിത്രകുമാർ ശശികുമാറെന്നയാളാണ് ഇതിന്റെ റെസിപ്പി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

A post shared by Mithrakumar Sasikumar (@mskay.cooked)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOK, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY