
പ്രായഭേദമന്യേ ആളുകൾക്ക് ഏറ്റവും പ്രിയങ്കരമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വേനൽക്കാലത്താണ് ധാരാളമായി ലഭിക്കുന്നതെങ്കിലും മാമ്പഴത്തിന് എല്ലാക്കാലത്തും ആവശ്യക്കാരുണ്ട്. നാവിൽ കൊതിയൂറിയിട്ടാകും പഴക്കടകളിൽ നിന്ന് മാമ്പഴവും വാങ്ങി വീട്ടിലെത്തുന്നത്. എന്നാൽ, വീട്ടിലെത്തി മുറിച്ച് കഴിക്കുമ്പോൾ പലപ്പോഴും വിചാരിച്ച സംതൃപ്‌തി ലഭിക്കാറില്ലെന്നതാണ് സത്യം. പുറമെ പഴുത്തതായി തോന്നാമെങ്കിലും അകം പച്ചയായ മാമ്പഴം വാങ്ങി പലപ്പോഴും ആളുകൾ കബളിപ്പിക്കപ്പെടാറുണ്ട്. അതിനാൽതന്നെ ഗുണമേന്മയുള്ള മാമ്പഴം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ തന്ത്രങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
1. മണം ശ്രദ്ധിക്കുക: പഴുത്ത മാമ്പഴത്തിന്റെ തണ്ടിനടുത്ത് എപ്പോഴും നല്ല മനോഹരമായ ഒരു മണം ഉണ്ടാകും. സുഗന്ധം കുറവായോ ഇല്ലാത്തതുപോലെയോ തോന്നുകയാണെങ്കിൽ മാമ്പഴം പഴുത്തില്ലെന്നാണ് കരുതേണ്ടത്.
2. പഴത്തിൽ മൃദുവായി അമർത്തി നോക്കുക: മാമ്പഴത്തിന്റെ ദൃഢത പരിശോധിക്കാൻ നിങ്ങളുടെ വിരലുകൾ കൊണ്ട് ചെറുതായി അമർത്തുക. പഴുത്ത മാമ്പഴം അല്പം മൃദുവായി അനുഭവപ്പെടും. മൃദുത്വം അധികമായാൽ ഉള്ളിൽ കേടായിട്ടുണ്ടെന്ന് മനസിലാക്കണം. മൃദുത്വം തീരെയില്ലെങ്കിൽ മാമ്പഴം പഴുത്തിട്ടില്ലെന്നും മനസിലാക്കണം.
3. തൊലി ശ്രദ്ധാപൂർവ്വം നോക്കുക: ഓരോ ഇനത്തിലുള്ള മാമ്പഴങ്ങളും വ്യത്യസ്തമായി കാണപ്പെടുന്നതിനാൽ അതിന്റെ നിറം മാത്രം നോക്കി വിലയിരുത്തരുത്. പകരം കേടായ പാടുകളോ ചതഞ്ഞ പാടുകളോ ഇല്ലാതെ തൊലി മിനുസമായ മാമ്പഴങ്ങൾ തിരഞ്ഞെടുക്കുക.
4.നല്ല ഭാരമുള്ള മാമ്പഴം തിരഞ്ഞെടുക്കുക: ഒരേ വലിപ്പത്തിലുള്ള ഭാരം കുറഞ്ഞ മാമ്പഴത്തേക്കാൾ കട്ടിയുള്ള മാമ്പഴത്തിന് സാധാരണയായി കൂടുതൽ നീരും പൾപ്പും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |