SignIn
Kerala Kaumudi Online
Thursday, 23 July 2026 5.23 PM IST

വീട്ടിൽ ചക്കക്കുരു ഉണ്ടോ? കുറഞ്ഞ കലോറിയിൽ സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാറാക്കാം

jack-fruit-seed
പ്രതീകാത്മക ചിത്രം

കേരളത്തിൽ ഇപ്പോൾ ചക്കയുടെ കാലമാണ്. ചക്ക കൊണ്ട് പല തരത്തിലുള്ള വിഭവങ്ങളാണ് മലയാളികൾ ഉണ്ടാക്കുന്നത്. ചക്ക സുലഭമായി കിട്ടുന്ന സമയത്ത് ചക്കപ്പുഴുക്ക്, ചക്ക അവിയൽ, ചക്ക വറ്റൽ, ചക്കയപ്പം തുടങ്ങി വിവിധ തരത്തിലുള്ള വിഭവങ്ങളാണ് മലയാളികളുടെ അടുക്കളയിൽ സ്ഥിരം മെനുവിൽ എത്തുന്നത്. ചക്കയുടെ മറ്റുഭാഗങ്ങളെല്ലാം പാകം ചെയ്ത് കഴിക്കുമെങ്കിലും ചക്കക്കുരു അധികമാരും നന്നായി ഉപയോഗിക്കാറില്ല.

ചക്കക്കുരുവിന്റെ ഗുണങ്ങൾ

രുചിയിൽ മാത്രമല്ല അനവധി പോഷകങ്ങളുടെ കാര്യത്തിലും ചക്കക്കുരു മുന്നിലാണ്. ശരീരകോശങ്ങളുടെ വളർച്ചയ്ക്കും പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ചക്കക്കുരുവിടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായകരമാണ്. സങ്കീർണ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതിനാൽ ശരീരത്തിന് ദീർഘനേരം ഊർജം ലഭിക്കുന്നതിന് ചക്കക്കുരുവിന്റെ വിഭവങ്ങൾ സഹായകരമാണ്. നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് വളരെ നല്ലതാണ്.

ചക്കക്കുരു വിഭവങ്ങൾ

  • ചക്കക്കുരു ഉണ്ണിയപ്പം– ചക്കക്കുരു വേവിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടി,​ ശർക്കര പാനി,​ ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി മാവിന്റെ രൂപത്തിലാക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ചുട്ടെടുക്കുക.
  • ചക്കക്കുരു കട്ലറ്റ് – വേവിച്ച ചക്കക്കുരു, ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മസാല എന്നിവ ചേർത്ത് ബ്രെഡ് പൊടിച്ചതിൽ മുക്കി പൊരിച്ചെടുക്കാം.
  • ചക്കക്കുരു പക്കോഡ – ചക്കക്കുരു ചെറുതായി അരിഞ്ഞ് കടലമാവ്, മുളകുപൊടി, കറിവേപ്പില എന്നിവ ചേർത്ത് പൊരിച്ചെടുക്കാം.
  • ചക്കക്കുരു ബോണ്ട – വേവിച്ച് ഉടച്ച ചക്കക്കുരു മസാല ചേർത്ത് ഉരുളകളാക്കി ബാറ്ററിൽ മുക്കി വറുത്തെടുക്കാം.

English Summary

During Kerala's jackfruit season, this article highlights the often-underutilized jackfruit seeds. Rich in protein, complex carbohydrates, fiber, potassium, iron, and zinc, these seeds offer significant health benefits, supporting cell growth, energy, and immunity. Several recipes, including unniyappam and cutlets, are suggested to utilize their culinary potential effectively.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACKFRUIT SEED RECIPE, JACKFRUIT SEED CUTLET, LOW CALORIE SNACK, CHAKKAKURU SNACK, HEALTHY EVNG SNACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY