SignIn
Kerala Kaumudi Online
Friday, 21 August 2026 7.11 PM IST

ഓണസദ്യയിലെ വിഭവങ്ങൾ ബാക്കിയായോ? കളയേണ്ട, അടുത്ത ദിവസം കിടിലൻ കറിയാക്കാം

onam-curry
പ്രതീകാത്മക ചിത്രം

ഓണസദ്യയെന്നാൽ വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ്. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, എരിശ്ശേരി, കാളൻ തുടങ്ങി നിരവധി കറികൾക്കൊപ്പം പായസവും ഉണ്ടാകും. പരമ്പരാഗത സദ്യയിൽ 26ലേറെ വിഭവങ്ങൾ വരെ ഉൾപ്പെടാറുണ്ട്. എന്നാൽ സദ്യ കഴിച്ചുകഴിഞ്ഞാലുള്ള വലിയ ചോദ്യമാണ് ബാക്കി വരുന്ന വിഭവങ്ങൾ എന്തുചെയ്യുമെന്നുള്ളത്.

ബാക്കി വരുന്ന സാമ്പാർ, അവിയൽ, കാളൻ, കിച്ചടി, പച്ചടി, കൂട്ടുകറി എന്നിവ ഒന്നിച്ചുചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ഒരു വിഭവമാണ് പഴങ്കൂട്ടാൻ (പഴംകറി കൂട്ടാൻ). ഇത് ഭക്ഷണം പാഴായി പോകാതിരിക്കാനും പുതിയൊരു രുചി ആസ്വദിക്കാനും സഹായിക്കുന്നു.

പഴങ്കൂട്ടാൻ തയ്യാറാക്കുന്ന വിധം

  • ആവശ്യമായ സാധനങ്ങൾ: ബാക്കി വന്ന സദ്യ കറികൾ, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളകുപൊടി.
  • തയ്യാറാക്കുന്ന വഴി:
    • ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക.
    • കടുക് പൊട്ടിച്ച് കറിവേപ്പില ഇടുക.
    • അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക.
    • ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറ്റുക.
    • ബാക്കി വന്ന കറികൾ ഇതിലേക്ക് ഒഴിക്കുക.
    • നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക.

English Summary

Onam sadya often leaves behind several dishes such as sambar, avial, kalan, kichadi, pachadi and koottukari. Instead of wasting them, these leftovers can be combined to prepare a flavorful dish called Pazhankootan. Sauté shallots, green chilli, curry leaves and spices in coconut oil, add the leftover curries, boil well and cook until the mixture thickens.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM SADYA LEFTOVERS, LEFTOVER SADYA RECIPES, AVIAL SAMBAR CURRY, PAZHANKOOTAN, KERALA ONAM SADYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY