SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.39 PM IST

ബാലിയിലേയ്ക്ക് അടിപൊളി ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; വിമാന ടിക്കറ്റും ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജ്

indian-railway
പ്രതീകാത്മക ചിത്രം

യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഡെസ്റ്റിനേഷനാണ് ബാലി. ഹിന്ദു സംസ്കാരം, അഗ്നിപർവ്വതങ്ങൾ, നെൽത്തട്ടുകൾ, കടൽത്തീരങ്ങൾ തുടങ്ങിയവയാണ് ബാലിയുടെ സവിശേഷതകൾ. ഇപ്പോഴിതാ ബാലിയിലേയ്ക്ക് വെക്കേഷൻ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അഞ്ച് പകലും നാല് രാത്രിയും ഉൾപ്പെടുന്ന ബാലി പാക്കേജാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നൽകുന്നത്. ഒരാൾക്ക് 94,700 രൂപയാണ് നിരക്ക്.

പാക്കേജ് എങ്ങനെ?

സെപ്തംബ‌ർ 24ന് രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിക്കുന്നത്. ഇൻഡോനേഷ്യയിലെ ഡെൻപസാറിൽ വിമാനമിറങ്ങിയതിനുശേഷം സെപ്തംബർ 25 ഉച്ചയോടെ ബാലിയിലെത്തും. ഉച്ചയൂണിനുശേഷം ഹോട്ടൽ ചെക്ക് ഇൻ. വൈകുന്നേരത്തോടെ ജിംബാരൻ ബീച്ച് സന്ദർശിച്ചതിനുശേഷം അത്താഴം.

സെപ്തംബർ 26ന് കിന്റാമണി, ഉബുദ് എന്നിവ സന്ദർശിക്കും. ബരോഗ്, കെരിസ് നൃത്തങ്ങൾ കണ്ടതിനുശേഷം സെലുക്, മാസ് ഗ്രാമങ്ങൾ സന്ദർശിക്കും. ശേഷം മൗണ്ട് ബതൂർ, ബതൂർ തടാകം എന്നിവ സന്ദർശിക്കും. കുരങ്ങ് സങ്കേതം, തീർത്ഥ എംപുൽ ക്ഷേത്രം എന്നിവിടങ്ങൾ കാണാനും അവസരമുണ്ട്.

പിറ്റേ ദിവസം താംജുംഗ് ബെനോവ തീരത്തിൽ ബനാന ബോട്ട്, ഗ്ളാസ് ബോട്ടം ബോട്ട് എന്നിവയിൽ യാത്ര. ശേഷം ആമ ദ്വീപിൽ സന്ദർശനം. ശേഷം ഉലുവാടു ക്ഷേത്രത്തിലെത്തിയതിനുശേഷം സൂര്യാസ്തമയ സമയം കെകാക് നൃത്തം ആസ്വദിക്കും. അവസാന ദിവസമായ സെപ്തംബ‌ർ 28ന് തമാൻ അയൂൺ ക്ഷേത്രം, ഉലുൻ ബ്രതാൻ ക്ഷേത്രം, തനാഹ് ലോട്ട് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. സെപ്തംബർ 29ന് ചെക്ക് ഔട്ട് ചെയ്ത് 10.50ന് ചെന്നൈയിലേയ്ക്ക് മടങ്ങും.

പാക്കേജ് നിരക്ക് എങ്ങനെ?

മുറിയുടെ തരവും അതിൽ താമസിക്കുന്നവരുടെ എണ്ണവും അനുസരിച്ച് പാക്കേജിന് വ്യത്യസ്ത നിരക്കുകളാണുള്ളത്. 'കംഫർട്ട്' വിഭാഗത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് 1,02,300 രൂപയാണ് നിരക്ക്. ഡബിൾ, ട്രിപ്പിൾ ഒക്യുപൻസി (രണ്ടോ മൂന്നോ പേർ ഒരുമിച്ച് താമസിക്കുന്നത്) എന്നിവയിൽ ഒരാൾക്ക് 94,700 രൂപ വീതമാണ് നിരക്ക്.

ബെഡ് സൗകര്യത്തോടെ യാത്ര ചെയ്യുന്ന അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് പാക്കേജ് നിരക്ക് ഒരാൾക്ക് 88,050 രൂപയാണ്. ബെഡ് സൗകര്യം ഇല്ലാതെ യാത്ര ചെയ്യുന്ന രണ്ട് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് നിരക്ക് ഒരാൾക്ക് 84,350 രൂപയാണ്.

കൂടുതൽ വിവരങ്ങൾ എന്തൊക്കെ?

ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകളും, പ്രഭാതഭക്ഷണം ഉൾപ്പെടെ ത്രീ-സ്റ്റാർ ഹോട്ടലിലെ നാല് രാത്രികളിലെ താമസവും ഉൾപ്പെടെയാണ് നിരക്ക്. ഇന്ത്യൻ റെസ്റ്റോറന്റുകളിൽ നിന്നുള്ള അഞ്ച് ഉച്ചഭക്ഷണങ്ങളും നാല് അത്താഴങ്ങളും യാത്രക്കാർക്ക് ലഭിക്കും. ഓരോ വ്യക്തിക്കും ദിവസവും 500 മില്ലിലിറ്ററിന്റെ രണ്ട് കുപ്പി വെള്ളം വീതം നൽകുന്നതാണ്.

സൈറ്റ് സീയിംഗും പാക്കേജിൽ ഉൾപ്പെടുന്നു. എസി ബസുകളിലായിരിക്കും യാത്ര. എൻട്രി ടിക്കറ്റുകളും ഗൈഡിന്റെ സേവനവും പാക്കേജിൽ ഉൾപ്പെടും. ആറുമുതൽ 79 വയസുവരെയുള്ളവർക്ക് ട്രാവൽ ഇൻഷുറൻസ്, ടൂറിസ്റ്റ് വിസ ഫീസ് എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ചില ചെലവുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. വിമാന നിരക്കിലെ വർദ്ധനവ്, എയർപോർട്ട് നികുതി, ഇന്ധന തുക എന്നിവ പ്രത്യേകമായി നൽകണം. ടൂർ, സ്പോർട്‌സ്. ടിപ്പ്, തുണികഴുകൽ, പാനീയങ്ങൾ, വ്യക്തിഗത ചെലവുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടില്ല.

English Summary

IRCTC has introduced a five-day, four-night Bali vacation package departing from Chennai on September 24. Priced from ₹94,700 per person for double/triple occupancy, the package includes flights, 3-star hotel accommodation, meals, comprehensive sightseeing, and a local guide. It covers major attractions across Bali.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY, INDIAN RAILWAY BAI TOUR, INDIAN RAILWAY TOUR, IRTC TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY