SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.57 PM IST

പൊടികളൊന്നും ചേർക്കേണ്ട, നല്ല നാടൻ കുഴലപ്പം വീട്ടിലുണ്ടാക്കാം

kuzhalappam-recipe
പ്രതീകാത്മക ചിത്രം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള നാലുമണി പലഹാരമാണ് കുഴലപ്പം. മിക്കവാറും പേരും ഇത് കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ കടയിൽ നിന്നുള്ള സ്‌നാക്കുകൾ പതിവാക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാനിടയുണ്ട്. കുഴലപ്പം വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ തയ്യാറാക്കാൻ സാധിക്കും.

തയ്യാറാക്കുന്ന വിധം

തരിയില്ലാത്ത മൂപ്പിച്ച് വറുത്ത അരിപ്പൊടി രണ്ട് കപ്പ് ഒരു പാത്രത്തിൽ എടുക്കണം. ഇതിലേയ്ക്ക് മൂന്ന് കപ്പ് വെള്ളം ചേർത്തുകൊടുക്കാം. അടുത്തതായി അരക്കപ്പ് തേങ്ങ ചിരകിയത്, അഞ്ച് ചെറിയ ഉള്ളി, മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ടീസ്‌പൂൺ ജീരകം എന്നിവ ചേർത്ത് അധികം അരയാതെ അരച്ചെടുക്കണം. ഇത് നേരത്തെ അളന്നെടുത്ത വെള്ളത്തിൽ ചേർക്കാം. ഇനി അൽപം ഉപ്പ് കൂടി ചേർത്ത് വെള്ളം തിളപ്പിക്കണം.

തിളച്ച വെള്ളം അരിപ്പൊടിയിലൊഴിച്ച് നന്നായി യോജിപ്പിക്കണം. ശേഷം ഒരു ടീസ്പീൺ കറുത്ത എള്ള് ചേർക്കാം. മാവ് തണുത്തതിനുശേഷം അല്പം എണ്ണ കൈയിൽ പുരട്ടി മാവ് കുഴച്ചെടുക്കണം. ഇനി മാവിൽ നിന്ന് ചെറിയ ഉരുളയെടുത്ത് അധികം നേർത്തുപോകാതെ പരത്തണം. ശേഷം കൈവിരൽ കൊണ്ട് ചുരുട്ടിയെടുത്തതിനുശേഷം രണ്ട് സൈഡും ഒട്ടിച്ചുകൊടുക്കാം. ഇനിയിത് എണ്ണയിൽ വറുത്ത് കോരിയെടുക്കാം. വറുത്തതിനുശേഷം കിച്ചൺ ടിഷ്യുവിൽ വയ്ക്കുകയാണെങ്കിൽ അമിത എണ്ണ മാറിക്കിട്ടും. നല്ല സ്വാദേറിയ കുഴലപ്പം റെഡി.

English Summary

A Malayalam article presents an easy recipe for Kuzhalappam, a popular snack. It promotes homemade preparation as a healthier alternative to store-bought options, citing health benefits. The article details simple steps and common ingredients like rice flour and coconut, enabling readers to easily prepare this traditional delicacy at home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUZHALAPPAM, NADAN KUZHALAPPAM, HOME MADE KUZHALAPPAM, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE