മധുരവും പുളിയും ഒരുപോലെ നിറഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് പുളിശ്ശേരി. സദ്യയിലും പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ഇവ തയ്യാറാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കൈതച്ചക്ക പുളിശ്ശേരി, വെള്ളരിക്ക പുളിശ്ശേരി എന്നിങ്ങനെ പലതരം പുളിശ്ശേരികളുണ്ട്. എന്നാൽ നിങ്ങൾ പഴം പുളിശ്ശേരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പുളിശ്ശേരി പ്രേമിയാണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിഭവമാണിത്. എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആദ്യം പഴം കഷ്ണങ്ങളാക്കി ശർക്കരയും അൽപം വെള്ളവും ചേർത്ത് വേവിക്കുക. ഈ സമയത്ത് തേങ്ങ, ജീരകം പച്ചമുളക് എന്നിവ അരച്ച് ചേർത്ത് ചെറുതായി തിളപ്പിക്കണം. ഇതിൽ നേരത്തെ വേവിച്ച് വച്ച മിശ്രിതം ചേർത്ത് തീ കുറച്ച ശേഷം തൈര് ചേർത്ത് ഇളക്കി വാങ്ങുക. ഇനി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം. ശേഷം എല്ലാം നല്ല പോലെ യോജിപ്പിക്കുക. നല്ല കിടിലൻ പഴം പുളിശ്ശേരി റെഡി. ഇനി ചൂട് ചോറിനൊപ്പം വിളമ്പാം.
Pazham Pulissery is a delicious Kerala-style dish that combines the sweetness of ripe bananas with the tanginess of curd. A popular part of the Onam sadya, this easy-to-prepare recipe offers a tasty twist to the traditional pulissery. With banana, coconut, cumin, green chilli, curd and jaggery, it makes a perfect accompaniment to hot rice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |