SignIn
Kerala Kaumudi Online
Saturday, 22 August 2026 6.00 PM IST

ഓണസദ്യയ്ക്ക് കട്ടിയുള്ള തൈര് വേണോ? ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം

perfect-curd
പ്രതീകാത്മക ചിത്രം

ഓണസദ്യയെന്നാൽ വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ്. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, എരിശ്ശേരി, കാളൻ തുടങ്ങി നിരവധി കറികൾക്കൊപ്പം പായസവും ഉണ്ടാകും. പരമ്പരാഗത സദ്യയിൽ 26ലേറെ വിഭവങ്ങൾ വരെ ഉൾപ്പെടാറുണ്ട്. ഇവയിൽ ചില കറികൾക്ക് പ്രധാന്യമേറെയാണ്. അത്തരം കറികൾ നന്നായില്ലെങ്കിൽ സദ്യയുടെ രുചിയെ പൂർണമായും ബാധിക്കും. കറികളിൽ ചേർക്കുന്ന ചേരുവകൾ ശ്രദ്ധിച്ചാൽ ഓരോ കറിയും സ്വാദിഷ്ടമായി തയ്യാറാക്കാം.

സദ്യയിലെ പ്രധാനികളാണ് പച്ചടിയും പുളിശേരിയും. ഇവയിൽ ചേർക്കുന്ന ചേരുവകളിൽ ഏറ്റവും പ്രാധാന്യമുള്ളത് തൈരിനാണ്. കൃത്യമായ അളവിൽ പാകത്തിനുള്ള പുളി മാത്രമുള്ള തൈര് ചേർത്തില്ലെങ്കിൽ ഇവയുടെ സ്വാദ് പ്രതീക്ഷിച്ച അളവിൽ കിട്ടണമെന്നില്ല. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൽ വീട്ടിൽ തന്നെകട്ടിയുള്ള തൈര് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. കുറഞ്ഞ സമയം കൊണ്ട് നല്ല ക്രീമിയായും കട്ടിയായും തൈര് ഉണ്ടാക്കിയെടുക്കാം.

​ചേരുവകൾ

​പാൽ: അര ലിറ്റർ (കട്ടിയുള്ള പാൽ ആണെങ്കിൽ തൈരിന് കൂടുതൽ സ്വാദും കട്ടിയും ലഭിക്കും)

​പഴയ തൈര് (ഉറയൊഴിക്കാൻ): 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ​പാൽ നന്നായി തിളപ്പിക്കുക. തിളച്ച ശേഷം 2-3 മിനിറ്റ് ചെറിയ തീയിൽ വയ്ക്കുന്നത് പാലിലെ വെള്ളം വറ്റാനും തൈരിന് കൂടുതൽ കട്ടി ലഭിക്കാനും സഹായിക്കും. തീ അണച്ച ശേഷം പാൽ ഇളം ചൂടാകാൻ അനുവദിക്കുക. (വിരൽ പാലിൽ മുക്കിയാൽ പൊള്ളാത്ത പാകത്തിലുള്ള ഇളം ചൂടാണ് വേണ്ടത്). ഇളം ചൂടുള്ള പാലിലേക്ക് ഒരു ടീസ്പൂൺ പഴയ തൈര് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

പാത്രം നന്നായി അടച്ചുവെച്ച് ഇളക്കാതെ 6 മുതൽ 8 മണിക്കൂർ വരെ (അല്ലെങ്കിൽ രാത്രി മുഴുവൻ) ഒരു സ്ഥലത്ത് വയ്ക്കുക. തൈര് നന്നായി കട്ടിയായി കഴിഞ്ഞാൽ അത് കൂടുതൽ പുളിക്കാതിരിക്കാൻ ഫ്രിഡ്ജിലേക്ക് മാറ്റാം.

ശ്രദ്ധിക്കുക: പാൽ അധികം ചൂടുള്ളപ്പോഴോ അല്ലെങ്കിൽ പൂർണമായും തണുത്ത ശേഷമോ ഉറയൊഴിക്കാനുള്ള തൈര് ചേർക്കരുത്. അങ്ങനെ ചെയ്താൽ തൈര് ശരിയായി കട്ടിയാവില്ല. പാലിലെ ഇളം ചൂട് നിർബന്ധമാണ്. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ തൈര് കട്ടിയാകാൻ സാധാരണയേക്കാൾ കുറച്ചധികം സമയം എടുത്തേക്കാം.

English Summary

This Malayalam article highlights the crucial role of quality curd in traditional Onasadhya dishes such as Pachadi and Pulissery. It provides a simple recipe for making thick, creamy curd at home. The method involves boiling milk, cooling it to lukewarm, adding a starter, and setting it for 6-8 hours. Proper milk temperature is essential for achieving desired consistency.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERFECT CURD, ONAM SADYA, CURD, CREAMY CURD, SADYA RECIPES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY