ഊണിന് ഇറച്ചി കറി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എന്നും ഇറച്ചി വാങ്ങുന്നതാകട്ടെ അത്ര എളുപ്പവുമല്ല. എന്നാൽ ഇറച്ചി കറിയെ വെല്ലുന്ന ഒരു കറി പരിചയപ്പെട്ടാലോ? നോൺവെജ്ജുകാർക്കും വെജ്ജുകാർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന നാടൻ പച്ചക്കായ കറി. വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഇഷ്ടമാകും. എങ്ങനെയാണ് പച്ചക്കായ കറി തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം പച്ചക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളത്തിൽ വേവിച്ച് മാറ്റിവയ്ക്കാം. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കണം. ഇതിലേക്ക് ഉള്ളി ചതച്ചതും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, തക്കാളിയും ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കിയ ശേഷം വേവിച്ചു മാറ്റിവച്ചിരിക്കുന്ന പച്ചക്കായ ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് കുറുകിയ തേങ്ങാപാൽ കൂടി ചേർത്ത് ചെറുതീയിൽ അല്പസമയം തിളപ്പിക്കണം. സ്വാദിഷ്ടമായ പച്ചക്കായ കറി റെഡി..
Have raw bananas at home? Try this delicious raw banana curry that is so flavorful it can rival a meat dish. Made with simple spices and cooked to a rich, hearty texture, it's a satisfying vegetarian recipe that pairs perfectly with rice or chapati. Once served, the dish is so tasty that the bowl is likely to be emptied in no time.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |