SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.19 PM IST

നല്ല പഞ്ഞിപോലെ മൃദുലമായ പുട്ട് ഉണ്ടാക്കാൻ മാവിനൊപ്പം ഇതുകൂടി ചേർക്കൂ, കല്ലുപോലെ കട്ടിയാകുകയുമില്ല

puttu
പ്രതീകാത്മക ചിത്രം

മലയാളികളുടെ പതിവ് പ്രഭാത ഭക്ഷണവിഭവങ്ങളിൽ പ്രധാനിയാണ് പുട്ട്. ആവി പറക്കുന്ന പുട്ടും പുഴുങ്ങിയ പയറും വറുത്ത പപ്പടവും കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ ചൂടുപോയി കഴിയുമ്പോൾ പുട്ട് കല്ലുപോലെ കട്ടിയാകുന്നതായി പലരും പരാതിപ്പെടാറുണ്ട്. ഇതിന് മികച്ചൊരു പരിഹാരമാർഗമുണ്ട്. പുട്ട് നല്ല സോഫ്‌ടായി ലഭിക്കാൻ ഈ റെസിപ്പി ട്രൈ ചെയ്യാം.

ആവശ്യമായ ചേരുവകൾ

  • പച്ചരി
  • ഉപ്പ്
  • ഉണക്ക കപ്പ
  • ചെറുചൂടു വെള്ളം

തയ്യാറാക്കുന്ന വിധം

പച്ചരി കുറഞ്ഞത് എട്ടുമണിക്കൂർ വെള്ളത്തിൽ കുതിർന്നുവരാൻ വയ്ക്കണം. ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തുവച്ച് ഉണക്കിയെടുക്കണം. ഒട്ടും ഈർപ്പമില്ലാതെ ഉണക്കിയെടുത്ത അരി നന്നായി പൊടിച്ചെടുക്കണം. ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.

പുട്ട് തയ്യാറാക്കാൻ ആവശ്യമായ അരിപ്പൊടിയും കുറച്ച് ഉണക്ക കപ്പപ്പൊടിയും കൂടി പാനിലിട്ട് വറുത്തെടുക്കണം. ശേഷം ചൂടാറാകാൻ മാറ്റിവയ്ക്കണം. ഇതിൽ ചെറുചൂടുവെള്ളവും ഉപ്പും ചേർത്ത് പുട്ടിന്റെ പാകത്തിന് നനച്ചെടുക്കാം. ശേഷം പുട്ടുകുറ്റിയിൽ നിറച്ച് ചിരകിയ തേങ്ങയും തൂകി ആവിയിൽ വേവിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പുട്ട് കല്ലുപോലെ കട്ടിയാകില്ല. നല്ല സോഫ്‌ട് പുട്ട് ആസ്വദിച്ച് കഴിക്കാം.

English Summary

Soft puttu can be made by soaking raw rice for at least eight hours, drying and grinding it finely. Roast the rice flour with a little dried tapioca powder, then mix with salt and lukewarm water. Steam the mixture with grated coconut in a puttu maker. This method helps keep the puttu soft instead of becoming hard when it cools.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUTTU RECIPE, PUTTU, SOFT PUTTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY