SignIn
Kerala Kaumudi Online
Friday, 14 August 2026 5.03 PM IST

ആരോഗ്യവും രുചിയും ഒത്തിണങ്ങിയത്; സ്റ്റഫ്‌ഡ്  പാലക്  ഇഡ്ഡലി തയ്യാറാക്കാം

stuffed-iddli
പ്രതീകാത്മക ചിത്രം

ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങിയ ഒരടിപൊളി ഇഡ്ഡലി റെസിപ്പി പരിചയപ്പെടാം. സ്റ്റഫ്‌ഡ് പാലക് ഇഡ്ഡലിയെന്നാണ് ഇതിന്റെ പേര്. ചീരയുടെയും പനീറിന്റെ ഗുണങ്ങളടങ്ങിയ ഈ ഇഡ്ഡലിയിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഇഡ്ഡലി നാലുമണി പലഹാരമായും കഴിക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ

  • ഇഡ്ഡലി അരി - ഒരു കപ്പ്
  • ഉഴുന്ന് - അര കപ്പ്
  • ഉലുവ - അര ടീസ്‌പൂൺ
  • പാലക് - അര കപ്പ്
  • പനീർ - ഒന്നര കപ്പ്
  • സവാള - ഒന്ന്
  • പച്ചമുളക് - ഒന്ന്
  • ഇഞ്ചി - അര ടീസ്‌പൂൺ
  • എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • പച്ചരിയും ഉഴുന്നും ഉലുവയും കഴുകിയെടുത്തതിനുശേഷം കുതിർന്നുവരാനായി വെള്ളത്തിലിടണം. ശേഷം അരച്ചെടുത്ത് ഇഡ്ഡലി മാവ് തയ്യാറാക്കാം. ഇതിൽ ആവശ്യത്തിന് ഉപ്പുചേർത്ത് മാറ്റിവയ്ക്കാം.
  • ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കണം. ശേഷം എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കണം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റണം.
  • സവാള നന്നായി വഴണ്ട് വരുമ്പോൾ പാലക് ചീര, പനീർ, ഇഞ്ചി കഷ്ണങ്ങളാക്കിയത്, പച്ചമുളക് എന്നിവ ചേർത്ത് വേവിക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • വെന്തതിനുശേഷം മാറ്റിവയ്ക്കണം.
  • അടുത്തതായി ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ചതിനുശേഷം അതിനുമുകളിലായി പാലക് മിശ്രിതം വയ്ക്കണം. ശേഷം പാത്രം അടച്ച് അഞ്ചുമിനിട്ട് ആവിയിൽ വേവിച്ചെടുക്കണം. ചൂടോടെ സാമ്പാർ, ചട്ട്‌ണി എന്നിവക്കൊപ്പം വിളമ്പാം.

English Summary

A recipe for "Stuffed Palak Idli," emphasizing both health and taste, has been introduced. This idli features spinach and paneer, providing a dish rich in protein and fiber suitable for all ages. Positioned as a nutritious evening snack, the article details the necessary ingredients and a step-by-step preparation guide for making this popular South Indian delicacy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUFFED IDDLI, STUFFED PALAK PANEER IDDLI, IDDLI RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY