SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.59 PM IST

ഇനി ട്രെൻഡാകാൻ പോകുന്ന ഐറ്റം, റിയൽ-ഫ്രൂട്ട് ഐസ്‌ക്രീം; കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടേക്ക് വിട്ടോളൂ

ice-cream
ട്രെൻഡിംഗായ ഹൈപ്പർ റിയലിസ്റ്റിക് ഐസ്‌ക്രീം

മുംബയ്: നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പഴം അതേരൂപത്തിൽ ഒരു ഐസ്‌ക്രീമായി മുന്നിലെത്തിയാൽ എങ്ങനെയുണ്ടാകും? ഒറ്റ നോട്ടത്തിൽ കാണുമ്പോൾ യഥാർത്ഥ പഴമാണെന്നേ തോന്നൂ. എന്നാൽ പുറംതോട് കളയാൻ സാധിക്കാത്ത ഇവ രുചിച്ചുനോക്കുമ്പോൾ ഐസ്‌ക്രീമാണെന്ന് മനസിലാകും. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ ട്രെൻഡി ഡ‌െസേർട്ട്. മുംബയിലെ ബാച്ച് 06 എന്ന ഡെസേർട്ട് സ്‌പോർട്ടിലാണ് ഈ ഹൈപ്പർ- റിയലിസ്റ്റിക് ഐസ്‌ക്രീമുകൾ ലഭിക്കുന്നത്.

സ്‌ട്രോബറി, റാസ്‌ബെറി, വാഴപ്പഴം, ഓറഞ്ച് എന്നിവയ്‌ക്കൊപ്പം ഹേസൽനട്ട്, നിലക്കടല തുടങ്ങിയവയുടെ രൂപത്തിലും ഇവിടെ ഐസ്‌ക്രീമുകൾ ലഭിക്കും. കാഴ്‌ചയിൽ യഥാർത്ഥ പഴങ്ങളും കായ്‌കളുമാണെന്ന് സംശയം തോന്നുന്ന തരത്തിലാണ് ഓരോ ഐസ്‌ക്രീമും തയ്യാറാക്കിയിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റർമാരായ ഷോണിറ്റും അമീനുമാണ് ഈ വെറൈറ്റി ഐസ്‌ക്രീമുകളെ പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്.

പ്രത്യേകത

ഓരോ പഴങ്ങളുടെ രൂപത്തിലെ സൂക്ഷ്‌മമായ പ്രത്യേകതകൾ ഐസ്‌ക്രീലും കൊണ്ടുവന്നിട്ടുണ്ട്. യഥാർത്ഥ വാഴപ്പഴത്തിലെ കറുത്ത പുള്ളികൾ പോലും ഐസ്‌ക്രീമിൽ അതേപടി പകർത്തിയിട്ടുണ്ട്. നിലക്കടലയുടെ രൂപത്തിലുള്ള ഐസ്‌ക്രീം ഒറ്റനോട്ടത്തിൽ യഥാർത്ഥ കായയാണെന്ന് തോന്നിപ്പിക്കും. ഓരോ ഐസ്‌ക്രീമിനും അതിന്റെ രൂപത്തിലുള്ള പഴത്തിന്റെയോ കായയുടെയോ രുചിയാണ് നൽകിയിരിക്കുന്നത്.

എവിടെ ലഭിക്കും?

മുംബയിലെ ലോവർ പരേലിലെ ഒരു ചെറിയ വഴിയിലാണ് ബാച്ച് 06 സ്ഥിതിചെയ്യുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ രാത്രി 11 വരെയാണ് ഷോപ്പിന്റെ പ്രവർത്തനസമയം.

വ്യത്യസ്‌തമായ ഡെസേർട്ട് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാഴ്‌ചയിലും രുചിയിലും കൗതുകമുണർത്തുന്ന അനുഭവമായിരിക്കും ഈ ഹൈപ്പർ- റിയലിസ്റ്റിക് ഐസ്‌ക്രീമുകൾ നൽകുന്നത്.

A post shared by Shonit & Nidhi Amin | eatstreetmumbai (@shonitandnidhi)


English Summary

Mumbai’s Batch 06 has gone viral for its hyper-realistic ice creams that look like real fruits and nuts but taste just like them. These unique desserts are attracting food lovers and social media attention.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYPER REALISTIC ICE CREAM, VIRAL DESSERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY