SignIn
Kerala Kaumudi Online
Monday, 29 June 2026 3.03 PM IST

സാദാ ഇഡ്ഡലി കഴിച്ച് മടുത്തോ? അരിയും ഉഴുന്നുമില്ലാതെ വെറൈറ്റി ഇഡ്ഡലി തയ്യാറാക്കാം

iddli
എഐ ചിത്രം

ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. സാധാരണയായി അരിയും ഉഴുന്നും അരച്ചാണ് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുന്നത്. എന്നാലിത് പതിവായി കഴിക്കുമ്പോൾ പലർക്കും മടുപ്പ് അനുഭവപ്പെടും. ഇത്തരത്തിൽ മടുപ്പ് തോന്നുന്നവർക്ക് അരി ഇഡ്ഡലിക്കുപകരം ഗോതമ്പ് നുറുക്ക് ഇഡ്ഡലി പരീക്ഷിക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
  • തൈര് - ഒരു കപ്പ്
  • വെള്ളം - കാൽ കപ്പ്
  • ഇഞ്ചി ചതച്ചത് - ഒരു ടീസ്‌പൂൺ
  • കടുക് - അര ടീസ്‌പൂൺ
  • ഉഴുന്ന് പരിപ്പ് - കാൽ ടീസ്‌പൂൺ
  • വറ്റൽ മുളക് - രണ്ട്
  • വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്‌പൂൺ
  • ചുവന്നുള്ളി - അഞ്ച്
  • കറിവേപ്പില - ഒരു തണ്ട്
  • പച്ചമുളക് - ഒന്ന്
  • കുരുമുളക് - അര ടീസ്‌പൂൺ
  • മല്ലിയില
  • എണ്ണ - ഒന്നര ടേബിൾ സ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഗോതമ്പ് നുറുക്ക് എടുക്കണം. അതിൽ തൈരുചേർത്ത് ഒരു മണിക്കൂ‌ർ മാറ്റിവയ്ക്കണം.അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് എണ്ണയൊഴിച്ച് ചൂടായതിനുശേഷം കടുക് പൊട്ടിക്കണം. ഇതിലേയ്ക്ക് ഉഴുന്ന്, വറ്റൽമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവചേർത്ത് താളിപ്പ് തയ്യാറാക്കണം. ഇത് കുതിർത്ത നുറുക്ക് ഗോതമ്പിൽ ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം.

കട്ടി കൂടുതലാണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് ലൂസാക്കണം. ഇനി ഇഡ്ഡലി പാത്രത്തിൽ എണ്ണ പുരട്ടി മാവ് ഒഴിക്കണം. പത്ത് മിനിട്ട് ആവിയിൽ വേവിച്ചെടുക്കണം. സാമ്പാർ, ചമ്മന്തി എന്നിവയോടൊപ്പം ചൂടോടെ വിളമ്പാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDDLI, WHEAT IDDLI, VARIETY IDDLIE RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY