SignIn
Kerala Kaumudi Online
Thursday, 16 July 2026 1.19 PM IST

വായിൽ വച്ചാൽ അലിഞ്ഞുപോകും പാപ്പുട്ടും ചിക്കൻ കറിയും; ഈ രുചി ജീവിതത്തിലൊരിക്കലും മറക്കില്ല

papputtu

മലയാളികളുടെ പ്രഭാത ഭക്ഷണവിഭവങ്ങളിൽ പ്രധാനിയാണ് പുട്ട്. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, ഇറച്ചിപ്പുട്ട്, റാഗിപ്പുട്ട് എന്നിങ്ങനെ വിവിധ തരത്തിലെ പുട്ടുകൾ മിക്കവരും തയ്യാറാക്കാറുണ്ട്. എന്നാൽ അധികമാരും രുചിച്ചിട്ടില്ലാത്ത ഒരു പുട്ട് കൂടിയുണ്ട്. വായിൽ വച്ചാൽ അലിഞ്ഞുപോകും പാപ്പുട്ട്. ചിക്കൻ കറിയും ചേർത്ത് കഴിച്ചാൽ സംഗതി കുശാലാവും. പാപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പുട്ട് പൊടി - ഒരു കപ്പ്
  • പാൽ - രണ്ട് കപ്പ്
  • ഉപ്പ് - അര ടീസ്‌പൂൺ
  • പഞ്ചസാര - ഒരു ടേബിൾ സ്‌പൂൺ
  • നെയ്യ് - അര ടീസ്‌പൂൺ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പുട്ടുപൊടിയെടുത്ത് അതിൽ രണ്ടുകപ്പ് പാലും ഉപ്പും പഞ്ചസാരയും തേങ്ങ ചിരകിയതും ചേർത്തിളക്കണം. ഇനി ഇഡ്ഡലി കുക്കർ എടുത്ത് പാത്രത്തിൽ നെയ്യ് തടവിയതിനുശേഷം ഇത് കുറച്ചുകുറച്ചായി വച്ച് ആവികേറ്റിയെടുക്കാം. നല്ല രുചിയേറിയ പാപ്പുട്ട് റെഡി. ചിക്കൻ കറിയോടൊപ്പം ചൂടോടെ വിളമ്പാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAPPUTTU, PUTTU RECIPE, VARIETY PUTTU RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY