SignIn
Kerala Kaumudi Online
Wednesday, 02 September 2026 3.29 PM IST

ആറുമണിക്കൂർ വരെ വിശക്കില്ല; ഈ ഭക്ഷണങ്ങൾ രാവിലെ കഴിച്ച് തടി ഈസിയായി കുറയ്ക്കാം

weight-loss
പ്രതീകാത്മക ചിത്രം

തടി കുറയ്ക്കുന്നതിനായി ഡയറ്റ് നോക്കുന്ന മിക്കവാറും പേരും ആവർത്തിക്കുന്ന ഒരു തെറ്റായ പ്രവണതയാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുകയെന്നത്. എന്നാൽ ഭക്ഷണം അമിതമായി കുറയ്ക്കുന്നത് ക്ഷീണം, തലകറക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിനുകൾ, പോഷകങ്ങൾ തുടങ്ങിയവ കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി പതിവായി വ്യായാമം ചെയ്തുകൊണ്ട് ഭാരം കുറയ്ക്കുകയാണ് ശരിയായ രീതി.

വിശപ്പില്ലെങ്കിൽ ആവശ്യമില്ലാതെ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. രാവിലെ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആറ് മണിക്കൂർവരെ വിശക്കാതെയിരിക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമില്ലാതെ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സാധിക്കും. ഈ വിഭവങ്ങൾ ഇനി പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നവയാണ്.

മുട്ട, പനീർ, ഗ്രീക്ക് യോഗർട്ട്, പാൽ, മുളപ്പിച്ച ധാന്യങ്ങൾ, ഓട്‌സ്, പഴങ്ങൾ, പച്ചക്കറികൾ, മുഴു ധാന്യങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ വെറുതെ കഴിക്കുന്നതിനേക്കാൾ സംയോജിപ്പിച്ച് കഴിക്കുമ്പോഴാണ് മികച്ച ഫലം തരുന്നത്. ഓട്‌സിൽ പാൽ, നട്‌സ് തുടങ്ങിയ ചേർത്ത് കഴിക്കുന്നത് ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും. ചപ്പാത്തിക്കൊപ്പം മുട്ട, പച്ചക്കറികൾ, ടോസ്റ്റ് എന്നിവയും ഒരു സമീകൃത ആഹാരമായി പ്രവർത്തിക്കുന്നു.

English Summary

The article warns against skipping breakfast for weight loss, citing potential health issues like fatigue. It advocates for a balanced diet rich in protein, fiber, and essential nutrients, combined with regular exercise for healthy weight management. Incorporating specific foods like eggs, oats, and fruits for breakfast can provide sustained fullness, preventing unnecessary snacking and aiding in effective weight control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEIGHT LOSS, WEIGHT LOSS FOODS, WEIGHT LOSS BREAKFAST FOODS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY