SignIn
Kerala Kaumudi Online
Wednesday, 12 August 2026 4.26 PM IST

അപ്പത്തിന് അരി വെള്ളത്തിലിടാൻ മറന്നോ? ഗോതമ്പുകൊണ്ട് നല്ല സോഫ്‌ട് പാലപ്പമുണ്ടാക്കാം

wheat-appam
പ്രതീകാത്മക ചിത്രം

മലയാളികളുടെ തനത് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് അപ്പം. നല്ല ചൂട് അപ്പവും സ്റ്റൂവും മുട്ടക്കറിയും ബീഫ് റോസ്റ്റുമൊക്ക കഴിക്കുന്നത് ആലോചിക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറും. അപ്പമുണ്ടാക്കുന്നതിന് തലേദിവസംതന്നെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. തലേന്നുതന്നെ അരി കുതിരാൻ ഇട്ടതിനുശേഷം ചോറ്, തേങ്ങ ചിരകിയത് തുടങ്ങിയവ ചേർന്ന് അരച്ചുവയ്ക്കേണ്ടതുണ്ട്. യീസ്റ്റും ഇതിനൊപ്പം ചേർക്കണം. എന്നാൽ തലേന്ന് അരി കുതിരാനിടാൻ മറന്നവർക്ക് ഗോതമ്പ് മാവിൽ നല്ല സോഫ്‌ടായ അപ്പമുണ്ടാക്കാം.

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് ഗോതമ്പ് മാവ്, അര ടീസ്‌പൂൺ ഉപ്പ്, രണ്ട് ടീസ്‌പൂൺ പഞ്ചസാര, അര ടീസ്‌പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ടരക്കപ്പ് വെള്ളം എന്നിവ നന്നായി അരച്ചെടുക്കണം. ഇനിയിത് ഒരുമണിക്കൂർ പുളിക്കാൻ വയ്ക്കണം. ശേഷം സാധാരണപോലെ അപ്പം ചുട്ടെടുക്കാം. നല്ല സോഫ്‌ടായ ഗോതമ്പ് പാലപ്പം റെഡി.

English Summary

The article details an alternative recipe for making soft appam using wheat flour, bypassing the traditional overnight rice soaking. This method involves grinding wheat flour with salt, sugar, instant yeast, and water. After one hour of fermentation, the batter is cooked, yielding a soft wheat palappam. It offers a quicker preparation option for this traditional breakfast item.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHEAT IDIYAPPAM, WHEAT APPAM RECIPE, APPAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY