മലയാളികൾക്ക് പൊതുവെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ഇടിയപ്പം. സാധാരണയായി അരിപ്പൊടിയിലാണ് ഇടിയപ്പം ഉണ്ടാക്കുന്നത്. എന്നാൽ ഗോതമ്പ് പൊടികൊണ്ടും ഇടിയപ്പം ഉണ്ടാകാം. ഗോതമ്പിൽ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും വളരെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗോതമ്പ് ഇടിയപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് ഇളക്കുക. തിളച്ച വെള്ളം കുറച്ച് ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് ഇളക്കാം. കെെകൊണ്ട് നന്നായി കുഴച്ച് മാവ് മൃദുവാക്കുക. മാവ് കട്ടിയാകരുത്. ശേഷം ഇടിയപ്പ തയ്യാറാക്കുന്ന സേവനാഴിയിൽ മാവ് നിറയ്ക്കുക. എണ്ണപുരട്ടിയ ഇടിയപ്പത്തട്ടിലോ വാഴയിലയിലോ മാവ് പിഴിഞ്ഞിടുക.
ഇനി ആവിയിൽ എട്ട് - പത്ത് മിനിട്ട് വേവിക്കാം. ആവിയിൽ വേവിച്ച ശേഷം രണ്ട് മിനിറ്റ് തണുക്കാൻ അനുവദിച്ചാൽ നൂലുകൾ ഒട്ടിപ്പിടിക്കാതെ എളുപ്പത്തിൽ എടുക്കാം. രുചിക്കായി തേങ്ങ ചിരകിയത് കൂടി ഇടിയപ്പത്തിന് മുകളിൽ വിതറാം. ചൂടോടെ തേങ്ങാപ്പാൽ ഒഴിച്ച് കഴിക്കാം. അല്ലെങ്കിൽ വെജിറ്റബിൾ സ്റ്റ്യൂ, മുട്ടക്കറി, കടലക്കറി എന്നിവയ്ക്കൊപ്പവും കഴിക്കാം.
A Malayalam article provides a recipe for nutrient-rich wheat flour Idiyappam, a popular breakfast. Emphasizing wheat's fiber content and digestive benefits, the recipe details mixing flour with hot water, salt, and oil, then steaming the pressed dough for 8-10 minutes. It caters to all ages and suggests serving options like coconut milk or curries.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |