നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വലിയ വിജയം നേടിമുന്നേറുകയാണ്. അതിനൊടൊപ്പം ചിത്രത്തിന്റെ ഭാഗമായി യൂട്യൂബിൽ ഇറക്കിയ 'സോൾമേറ്റ്സ്: ഒരു സാത്തുക്കുടി പ്രണയം' എന്ന ഷോർട്ട് ഫിലിമും വലിയ ശ്രദ്ധനേടിയിരുന്നു.
ആ ഷോർട്ട് ഫിലിം കണ്ട എല്ലാവരും ഏറ്റവും കൂടുതൽ തിരക്കുന്നത് 'സാത്തുക്കുടി'യെയാണ്. ഷോർട്ട് ഫിലിമിലെ നായിക നടാഷയ്ക്ക് സാത്തുക്കുടി ജ്യൂസാണ് ഇഷ്ടമെന്നും പറയുന്നുണ്ട്. പലരും ഈ പേര് കേട്ടപ്പോൾ എന്താണെന്ന് ആലോചിച്ച് തല പുകച്ചെങ്കിൽ ഇതിന്റെ മറ്റൊരു പേര് പറയാം. നമ്മൾ എപ്പോഴും കാണുന്ന മുസംബി തന്നെയാണ് ഈ സാത്തുക്കുടി. മുസംബിയുടെ തമിഴ് പേരാണ് സാത്തുക്കുടി.
കൊളോണിയൽ കാലത്ത് പോർച്ചുഗീസുകാരാണ് ഈ ഫലവർഗത്തെ ഇന്ത്യയുൾപ്പെടെ തെക്കനേഷ്യൻ രാജ്യങ്ങളിലെത്തിച്ചത്. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നായിരുന്നു പോർച്ചുഗീസുകാർക്ക് ഈ ഫലം ലഭിച്ചത്. അങ്ങനെയാണ് പഴത്തിന് മുസംബിയെന്ന പേര് വന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ഉൾപ്പെടുന്ന സിട്രസ് കുടുംബത്തിലെ അംഗമായ മുസംബിയുടെ ശാസ്ത്രീയ നാമം 'സിട്രസ് ലിമേറ്റ' എന്നാണ്.
പഴമായി കഴിക്കുന്നതിനെക്കാൾ മുസംബി ജ്യൂസായി കുടിക്കാനാണ് കൂടുതൽ നല്ലത്. ഇത് ശരീരത്തിനും വളരെ നല്ലതാണ്. വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. വിറ്റാമിൻ സി രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുസംബി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മുസംബിയിൽ ആന്റിഓക്സിഡന്റുകൾ വളരെ കൂടുതലാണ്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും. അതിനാൽ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുസംബിയിൽ ജലാംശവും കൂടുതലാണ്.
The term ‘Sathukudi’ has gained attention through the short film Soulmates: Oru Sathukudi Pranayam, released as part of Nivin Pauly’s film Bethlehem Family Unit. Sathukudi is the Tamil name for mosambi, a citrus fruit widely consumed in India. Rich in vitamins, potassium, calcium, iron, folate and fiber, mosambi is commonly consumed as juice and is known for its hydration and nutritional benefits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |